മയക്കുമരുന്ന്: കർണാടകയിൽ രണ്ട് മലയാളികൾക്ക് 10 വർഷം തടവ്

ബം​ഗ​ളൂ​രു: മ​യ​ക്കു​മ​രു​ന്ന് കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ര​ണ്ട് മ​ല​യാ​ളി യു​വാ​ക്ക​ൾ​ക്ക് ക​ർ​ണാ​ട​ക​യി​ൽ 10 വ​ർ​ഷം ത​ട​വ്. ക​ണ്ണൂ​ർ ത​ളി​പ്പ​റ​മ്പ് ആ​ല​ക്കോ​ട് സ്വ​ദേ​ശി ജോ​ൺ​സ​ൺ ജോ​സ​ഫ് (31), ഇ​ടു​ക്കി കൊ​ന്ന​ത്ത​ടി സ്വ​ദേ​ശി ബി​ജു അ​ബ്ര​ഹാം (38) എ​ന്നി​വ​ർ​ക്കാ​ണ് ബം​ഗ​ളൂ​രു​വി​ലെ പ്ര​ത്യേ​ക നാ​ർ​കോ​ട്ടി​ക് കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്. ല​ക്ഷം രൂ​പ പി​ഴ അ​ട​ക്കാ​നും ജ​ഡ്ജി ബി.​എ​സ്. ജ​യ​ശ്രീ വി​ധി​ച്ചു. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ ര​ണ്ടു​മാ​സം കൂ​ടി ത​ട​വ് അ​നു​ഭ​വി​ക്ക​ണം. 2017 ജൂ​ലൈ​യി​ൽ 6.3 കി​ലോ ഹ​ഷീ​ഷ് ഓ​യി​ലു​മാ​യാ​ണ് ഇ​വ​രെ ബം​ഗ​ളൂ​രു മൈ​ക്കോ ലേ ​ഔ​ട്ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.