കണ്ണൂർ: സംസ്ഥാനത്ത് അടുത്തവര്‍ഷം 1000 ഹരിതഗ്രാമങ്ങള്‍ ഉണ്ടാക്കണമെന്ന് കൃഷിമന്ത്രി പി. പ്രസാദ്. കാര്‍ഷിക മേഖലയെപ്പറ്റിയുള്ള കാഴ്ചപ്പാടുകള്‍ ചര്‍ച്ച ചെയ്യുന്നതിന് ജില്ലയിലെ കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ക്കായി നടത്തിയ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. വിലക്കയറ്റം നിയന്ത്രിക്കാനുള്ള നല്ലമാര്‍ഗം എല്ലാവരെയും കൃഷിയിലേക്ക് ഇറക്കുക എന്നുള്ളതാണ്. ഇതിനായി 'ഞാനും കൃഷിയിലേക്ക്' എന്ന കാമ്പയിന്‍ നടത്തി പഞ്ചായത്തുകളിലെ ഓരോ വാര്‍ഡ് കേന്ദ്രീകരിച്ചും ചുരുങ്ങിയത് 10 പേരടങ്ങുന്ന വാട്സ്ആപ് കൂട്ടായ്മകള്‍ ഉണ്ടാക്കണം. ഒരു ജില്ലയില്‍ കുറഞ്ഞത് പത്തിടത്തെങ്കിലും ജൈവ കൃഷി നടപ്പാക്കണം. കാലാവസ്ഥ വ്യതിയാനം മൂലം കര്‍ഷകര്‍ക്കുണ്ടാകുന്ന നഷ്ടത്തെക്കുറിച്ചുള്ള കണക്കെടുപ്പ് സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും മന്ത്രി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കെട്ടിക്കിടക്കുന്ന അപേക്ഷകളുണ്ടെങ്കില്‍ ഡിസംബര്‍ 30നകം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പരിശോധിച്ച് തീര്‍പ്പുണ്ടാക്കണമെന്നും മന്ത്രി പറഞ്ഞു. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് ഡയറക്ടര്‍ ടി.വി. സുഭാഷ് പദ്ധതി അവലോകനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.