ഷഷ്ടിപൂര്‍ത്തി ആഘോഷം 22ന്

കണ്ണൂര്‍: വാദ്യകലാകാരൻ ഡോ. ചെറുതാഴം കുഞ്ഞിരാമ മാരാരുടെ ഷഷ്ടിപൂര്‍ത്തി ആഘോഷം ഞായറാഴ്ച അമൃതം രാമം എന്ന പേരില്‍ പയ്യന്നൂര്‍ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്ര പരിസരത്തെ മയൂര ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് സംഘാടക സമിതി ചെയര്‍മാന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ അറിയിച്ചു. രാവിലെ 8.30ന് മട്ടന്നൂര്‍ സഹോദരന്മാരുടെ ഇരട്ടക്കേളിയോടെ പരിപാടികള്‍ക്ക് തുടക്കമാവും. ഗുരുസ്ഥാനീയരായ അഞ്ച് ആചാര്യന്മാര്‍ക്ക് ഗുരുവന്ദനവും വിവിധ കലകളില്‍ പ്രഗത്ഭരായ 11 ആചാര്യന്മാര്‍ക്ക് ആദര സമര്‍പ്പണം നടക്കും. വൈകീട്ട് ആദരം പരിപാടി പെരുവനം കുട്ടന്‍ മാരാര്‍ ഉദ്ഘാടനം ചെയ്യും. വാര്‍ത്തസമ്മേളനത്തില്‍ കരയടം ചന്ദ്രന്‍, സന്തോഷ് കൈലാസ്, നിധീഷ് ചിറക്കല്‍, രവീന്ദ്രന്‍ പുതിയടത്ത്, അനില്‍ പുത്തലത്ത് എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.