വനാവകാശ നിയമം: 75 അപേക്ഷകള്‍ അംഗീകരിച്ചു; ഒരുമാസത്തിനകം പട്ടയം

16 അപേക്ഷകളില്‍ അപ്പീല്‍ നല്‍കുന്നതിന് ഒരുമാസം കൂടി സമയം അനുവദിക്കും കണ്ണൂർ: ആദിവാസികളുടെയും മറ്റ് പരമ്പരാഗത വനവാസികളുടെയും വനത്തിന്മേലുള്ള അവകാശം അംഗീകരിക്കല്‍ നിയമം -2006 പ്രകാരമുള്ള ജില്ലതല സമിതി 75 വ്യക്തിഗത അപേക്ഷകള്‍ അംഗീകരിച്ചു. ഇവയില്‍ ഒരുമാസത്തിനകം പട്ടയം വിതരണം ചെയ്യാന്‍ തീരുമാനിച്ചു. 91 വ്യക്തിഗത അപേക്ഷകളാണ് ജില്ല കലക്ടര്‍ അധ്യക്ഷനായ സമിതി പരിഗണിച്ചത്. തലശ്ശേരി സബ് ഡിവിഷനല്‍ കമ്മിറ്റി നിരസിച്ച 16 അപേക്ഷകളില്‍ അപ്പീല്‍ നല്‍കുന്നതിന് കോവിഡ് സാഹചര്യം പരിഗണിച്ച് ഒരുമാസം കൂടി സമയം അനുവദിക്കും. യോഗത്തില്‍ കലക്ടര്‍ എസ്. ചന്ദ്രശേഖര്‍ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗങ്ങളായ യു.പി. ശോഭ, എന്‍.പി. ശ്രീധരന്‍, ഡി.എഫ്.ഒ പി. കാര്‍ത്തിക്, ഡെപ്യൂട്ടി കലക്ടര്‍ (എല്‍.ആര്‍) ജെ. അനില്‍ജോസ്, ഐ.ടി.ഡി.പി അസി. പ്രോജക്ട് ഓഫിസര്‍ എം.കെ. മഹ്റൂഫ് എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.