കണ്ണൂർ: നിയമസഭ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ 77.78 ശതമാനം പോളിങ്. 11 നിയോജക മണ്ഡലങ്ങളിലെ 3137 ബൂത്തുകളിലായി 1603095 പേര് സമ്മതിദാനാവകാശം വിനിയോഗിച്ചു. ഇതില്‍ 858131 പേര് (78.84 ശതമാനം) സ്ത്രീകളും 744960 പേര് (76.58 ശതമാനം) പുരുഷന്മാരുമാണ്. ആറ് ഭിന്നലിംഗക്കാരും വോട്ട് ചെയ്തു.
തളിപ്പറമ്പ് മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്. 80.94 ശതമാനം പേർ വിധിയെഴുതി. 172485 പേര് ഇവിടെ വോട്ട് ചെയ്തു. ഏറ്റവും കുറവ് ശതമാനം തലശ്ശേരി മണ്ഡലത്തിലാണ് (73.93). ഇവിടെ 129499 പേരാണ് വോട്ട് ചെയ്തത്. വോട്ടെടുപ്പ് ആരംഭിച്ചത് മുതല്‍ മികച്ച പോളിങ്ങാണ് ജില്ലയില്‍ രേഖപ്പെടുത്തിയത്. ഉച്ചയോടെ തന്നെ 50 ശതമാനം പിന്നിട്ടു. ചിലയിടങ്ങളില്‍ വോട്ടുയന്ത്രത്തിനുണ്ടായ സാങ്കേതിക തകരാറുകള്‍ കാരണം അല്പ സമയം തടസ്സപ്പെട്ടതൊഴിച്ചാല്‍ പ്രശ്ന രഹിതമായിരുന്നു തെരഞ്ഞെടുപ്പ്. പ
യ്യന്നൂര്‍ മണ്ഡലത്തിലെ മുത്തത്തി എസ്.വി.യു.പി സ്കൂളിലെ ബൂത്തില്‍ വോട്ടു യന്ത്രത്തിനുണ്ടായ തകരാര്‍ കാരണം വോട്ടിങ് തടസ്സപ്പെട്ടതിനാല്‍ ഇവിടെ ഒരു മണിക്കൂര്‍ അധികസമയം അനുവദിച്ചു.
പയ്യന്നൂര്‍- 78.95, കല്യാശ്ശേരി- 76.41, തളിപ്പറമ്പ്- 80.94, ഇരിക്കൂര്‍- 75.63, അഴീക്കോട്- 77.89, കണ്ണൂര്‍- 74.94, ധര്‍മടം- 80.22, തലശ്ശേരി- 73.93, കൂത്തുപറമ്പ്- 78.14, മട്ടന്നൂര്‍- 79.54, പേരാവൂര്‍- 78.07.
പയ്യന്നൂരിൽ പ്രിസൈഡിങ് ഓഫിസർക്ക് മർദനം •തളിപ്പറമ്പിൽ വ്യാപക അക്രമം
കണ്ണൂർ: വോെട്ടടുപ്പ് ദിനത്തിൽ കണ്ണൂരിൽ അങ്ങിങ്ങ് അക്രമസംഭവം. പയ്യന്നൂരിൽ പ്രിസൈഡിങ് ഓഫിസർക്ക് മർദനമേറ്റതായി പരാതി. പയ്യന്നൂർ കണ്ടങ്കാളി സ്കൂളിലെ 105 എ ബൂത്തിലെ പ്രിസൈഡിങ് ഓഫിസർക്ക് മർദനമേറ്റതായാണ് പരാതി. പാനൂർ സ്വദേശി മുഹമ്മദ് അഷറഫ് കളത്തിലിനാണ് മർദനമേറ്റത്. തലശ്ശേരി പാറാൽ ഡി.ഐ.എ കോളജ് പ്രഫസറാണ് ഇദ്ദേഹം. റേഷൻ കാർഡുമായി വോട്ട് ചെയ്യാനെത്തിയ വോട്ടറെ വോട്ട് ചെയ്യാൻ ഇദ്ദേഹം അനുവദിച്ചില്ല. ഇതേ തുടർന്നുണ്ടായ വാക്കേറ്റത്തിനിടെയാണ് മർദനമുണ്ടായതെന്ന് പറയുന്നു. തെരഞ്ഞെടുപ്പ് കമീഷൻ അനുവദിച്ച തിരിച്ചറിയൽ രേഖകളിൽ റേഷൻ കാർഡ് ഇല്ലാത്തതിനാലാണ് വോട്ട് ചെയ്യാൻ അനുവദിക്കാതിരുന്നതെന്ന് അദ്ദേഹം വോട്ടറോട് പറഞ്ഞു. സംഭവത്തെ തുടർന്ന് അരമണിക്കൂറോളം പോളിങ് നിർത്തിെവച്ചു. ഇദ്ദേഹം പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. പകരം മറ്റൊരാളെ ഏർപ്പെടുത്തിയതിന് ശേഷമാണ് ഇവിടെ വോട്ടിങ് ആരംഭിച്ചത്. സംഭവത്തിൽ പയ്യന്നൂർ പൊലീസ് കേസെടുത്തു. കണ്ണൂർ താഴെചൊവ്വ എൽ.പി സ്കൂളിൽ ബൂത്ത് 73ൽ കള്ളവോട്ട് ചെയ്തതിന് വലിയന്നൂർ 'വിസ്മയ'ത്തിൽ ശശീന്ദ്രനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തളിപ്പറമ്പ് മണ്ഡലത്തിൽ പലയിടത്തും വ്യാപക അക്രമമുണ്ടായി. യു.ഡി.എഫ് സ്ഥാനാർഥിയെ ബൂത്തിൽ കയറാൻ അനുവദിക്കാതെ തടഞ്ഞതായും പരാതി.
പരിയാരം പഞ്ചായത്തിലെ ചെറിയൂരിൽ കള്ളവോട്ട് തടയാൻ ഇടപെട്ട യു.ഡി.എഫ് ബൂത്ത് ഏജൻറിനെയാണ് എൽ.ഡി.എഫ് ബൂത്ത് ഏജൻറ് മർദിച്ചതായി പരാതി ഉയർന്നത്. വി. കൃഷ്ണനാണ് മർദനമേറ്റത്. പരിക്കേറ്റ ഇയാളെ തളിപ്പറമ്പ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് എത്തിയാണ് കൃഷ്ണനെ ആശുപത്രിയിൽ എത്തിച്ചത്. ആന്തൂരിൽ ബൂത്തുകൾ സന്ദർശിക്കുകയായിരുന്ന തളിപ്പറമ്പ് മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. വി.പി. അബ്ദുൽ റഷീദിനെ സി.പി.എം പ്രവർത്തകർ തടഞ്ഞതായും പരാതിയുണ്ട്. കടമ്പേരി അയ്യങ്കോലിൽ വെച്ചാണ് സംഭവം. സ്ഥാനാർഥിയെ ബൂത്തിലേക്ക് കയറ്റാതെ പുറത്താക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രവർത്തകർ തമ്മിൽ വാക്കുതർക്കം നടന്നത്. വോട്ട് ചെയ്യാനെത്തിയ സ്ത്രീകൾക്കുൾെപ്പടെ മർദനമേറ്റു. ലീഗ് നേതാവ് സമദ് കടമ്പേരിക്ക് നേരെയും ആക്രമണമുണ്ടായി.
കോടല്ലൂർ സ്കൂളിലെ ബൂത്തിൽ യു.ഡി.എഫ് ബൂത്ത് ഏജൻറിനെ ഇരിക്കാൻ അനുവദിച്ചില്ലെന്നും പരാതി ഉണ്ട്. കുറ്റ്യാട്ടൂർ വേശാല സ്കൂൾ 174ാം ബൂത്തിൽ യു.ഡി.എഫ് ബൂത്ത് ഏജൻറ് ഷംസുദ്ദീെൻറ കണ്ണിൽ മുളകുവെള്ളമൊഴിച്ചു. സി.പി.എം പ്രവർത്തകർ കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചത് എതിർത്തതിെൻറ പേരിലാണ് ആക്രമണം നടന്നത്.
നടുവനാട്ട് എസ്.ഡി.പി.ഐ-യു.ഡി.എഫ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. നടുവനാട് ടൗണിന് സമീപം യു.ഡി.എഫ് പ്രവർത്തകർ വോട്ടർമാർക്കുള്ള സ്ലിപ് കൊടുക്കുന്നതിനായി സ്ഥാപിച്ച രണ്ട് കൗണ്ടറുകൾ തകർത്തു. ചൊവ്വാഴ്ച ഉച്ച 3.30ഓടെയാണ് സംഭവം. കയനിയിൽ സി.പി.എം -എസ്.ഡി.പി.ഐ പ്രവർത്തകർ തമ്മിൽ വാക്കേറ്റമുണ്ടായി. എസ്.ഡി.പി.ഐ സ്ഥാനാർഥിക്കൊപ്പമുണ്ടായിരുന്നവർ മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്തതിനെ തുടർന്നാണ് തർക്കമുണ്ടായത്. പയ്യന്നൂർ മണ്ഡലത്തിലെ അന്നൂർ യു.പി സ്കൂൾ ബൂത്ത് 82ൽ യു.ഡി.എഫ് ബൂത്ത് ഏജൻറ് കെ.ടി. ഹരീഷ്, തായിനേരി സ്കൂളിലെ ബൂത്ത് 86ലെ യു. ഡി.എഫ് ഏജൻറ് മുരളി എന്നിവരെ മർദിച്ചതായി പരാതി. കള്ളവോട്ട് തടയാനുള്ള ശ്രമത്തിനിടെയാണ് ആക്രമിച്ചതെന്നാണ് പരാതി. ഇരുവരുടെയും കൈയിൽനിന്ന് വോട്ടർ പട്ടിക വലിച്ചുകീറി നശിപ്പിച്ചതായും ഇവർ പറയുന്നു. പെരുമ്പ യു.പി സ്കൂൾ ബൂത്തിന് പുറത്തു കോൺഗ്രസ് പയ്യന്നൂർ നോർത്ത് മണ്ഡലം ട്രഷറർ റഫീഖ്, ലീഗ് പ്രവർത്തകൻ ഷുക്കൂർ എന്നിവർക്ക് മർദനമേറ്റു. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പാനൂർ പുല്ലൂക്കരയിൽ 149 നമ്പർ ബൂത്തിന് സമീപംവെച്ച് സി.പി.എം പ്രവർത്തകരെ ലീഗുകാർ ആക്രമിച്ചു. പരിക്കേറ്റ പുല്ലൂക്കര ഓച്ചിറക്കൽ പീടികയിൽ ഒതയോത്ത് സ്വരൂപ് (22), സി. ദാമോദരൻ (52) എന്നിവരെ പാനൂർ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂത്തുപറമ്പ് മണ്ഡലം 84ാം നമ്പർ ബൂത്ത് പുത്തൂർ കണ്ണംപൊയിലിൽ കള്ളവോട്ട് ചെയ്യാനെത്തിയ ലീഗ് പ്രവർത്തകനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.