ഇ​ല​ക്ട്രി​ക് വാ​ഹ​ന ചാ​ർ​ജി​ങ് സ്റ്റേ​ഷ​നു​ക​ളു​ടെ ജി​ല്ല​ത​ല ഉ​ദ്ഘാ​ട​നം മ​യ്യി​ൽ ടൗ​ൺ പ​രി​സ​ര​ത്ത് മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ൻ നി​ർ​വഹി​ക്കു​ന്നു

ഇനി ചാർജ് ചെയ്ത് യാത്ര തുടരാം; കണ്ണൂരിൽ 91 ഇ​ല​ക്ട്രി​ക് വാ​ഹ​ന ചാ​ർ​ജി​ങ് കേ​ന്ദ്ര​ങ്ങ​ൾ ത​യാ​റാ​യി

ക​ണ്ണൂ​ർ: ജി​ല്ല​യി​ലെ 89 വൈ​ദ്യു​തി തൂ​ണു​ക​ളി​ൽ സ്ഥാ​പി​ച്ച ഇ​ല​ക്ട്രി​ക് വാ​ഹ​ന ചാ​ർ​ജി​ങ് സൗ​ക​ര്യ​ങ്ങ​ളു​ടെ​യും ക​ണ്ണൂ​ർ ടൗ​ൺ, വ​ള​പ​ട്ട​ണം ഫാ​സ്റ്റ് ചാ​ർ​ജി​ങ് സ്റ്റേ​ഷ​നു​ക​ളു​ടെ​യും ഉ​ദ്ഘാ​ട​നം മ​യ്യി​ലി​ൽ മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ൻ നി​ർ​വ​ഹി​ച്ചു. സി​ൽ​വ​ർ​ലൈ​ൻ യാ​ഥാ​ർ​ഥ്യ​മാ​യാ​ൽ കേ​ര​ള​ത്തി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗം കു​റ​യു​മെ​ന്നും മ​ലി​നീ​ക​ര​ണം കു​റ​ക്കാ​ൻ ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. വൈ​ദ്യു​തി വാ​ഹ​ന​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്റെ ഇ-​വാ​ഹ​ന ന​യ​ത്തി​ന്റെ ഭാ​ഗ​മാ​യി എ​ല്ലാ ജി​ല്ല​ക​ളി​ലും ചാ​ർ​ജി​ങ് സ്റ്റേ​ഷ​ൻ സ്ഥാ​പി​ക്കാ​നു​ള്ള നോ​ഡ​ൽ ഏ​ജ​ൻ​സി കെ.​എ​സ്.​ഇ.​ബി​യാ​ണ്. ജി​ല്ല​യി​ലെ എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ലും വൈ​ദ്യു​തി തൂ​ണു​ക​ളി​ൽ സ്ഥാ​പി​ച്ച ചാ​ർ​ജി​ങ് സെ​ന്റ​റു​ക​ൾ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ​ക്കും ഓ​ട്ടോ​റി​ക്ഷ​ക​ൾ​ക്കും ഫാ​സ്റ്റ് ചാ​ർ​ജി​ങ് സ്റ്റേ​ഷ​നു​ക​ൾ നാ​ലു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ​ക്കും വേ​ണ്ടി​യാ​ണ്. 

മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷന്‍റെ സ​ഹാ​യ​ത്തോ​ടെ ഇ​വ​യി​ൽ​നി​ന്ന് ഇ-​വാ​ഹ​ന​ങ്ങ​ൾ ചാ​ർ​ജ് ചെ​യ്യാം. എ​ല്ലാ ജി​ല്ല​ക​ളി​ലു​മാ​യി 62 ഫാ​സ്റ്റ് ചാ​ർ​ജി​ങ് സ്റ്റേ​ഷ​നു​ക​ളും 1165 വൈ​ദ്യു​തി തൂ​ണു​ക​ളി​ൽ ചാ​ർ​ജി​ങ് സെ​ന്റ​റു​ക​ളു​മാ​ണ് കെ.​എ​സ്.​ഇ.​ബി സ്ഥാ​പി​ക്കു​ന്ന​ത്.

2020ൽ ​കെ.​എ​സ്.​ഇ.​ബി സം​സ്ഥാ​ന​ത്ത് പൂ​ർ​ത്തി​യാ​ക്കി​യ നാ​ലു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ​ക്കു​ള്ള ആ​റ് ചാ​ർ​ജി​ങ് സ്റ്റേ​ഷ​നു​ക​ളി​ൽ ഒ​ന്ന് ക​ണ്ണൂ​രി​ൽ ചൊ​വ്വ സ​ബ്‌​സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്താ​യി​രു​ന്നു. മ​യ്യി​ലി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​എ​സ്.​ഇ.​ബി.​എ​ൽ ഡ​യ​റ​ക്ട​ർ ആ​ർ. സു​കു റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ഇ​രി​ക്കൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​ബ​ർ​ട്ട് ജോ​ർ​ജ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ.​കെ. റി​ഷ്‌​ന, കെ.​പി. അ​ബ്ദു​ൽ മ​ജീ​ദ്, പി.​പി. റെ​ജി, കെ.​പി. ര​മ​ണി, ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം എം.​വി. ശ്രീ​ജി​നി, ഇ​രി​ക്കൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം എം.​വി. ഓ​മ​ന, മ​യ്യി​ൽ പ​ഞ്ചാ​യ​ത്തം​ഗം ഇ.​എം. സു​രേ​ഷ് ബാ​ബു, കെ.​എ​സ്.​ഇ.​ബി.​എ​ൽ ചെ​യ​ർ​മാ​ൻ ആ​ൻ​ഡ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ഡോ. ​ബി. അ​ശോ​ക്, ഡി​സ്ട്രി​ബ്യൂ​ഷ​ൻ നോ​ർ​ത്ത് മ​ല​ബാ​ർ ചീ​ഫ് എ​ൻ​ജി​നീ​യ​ർ കെ.​എ. ഷാ​ജി തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകൾ

ഫാ​സ്റ്റ് ചാ​ർ​ജി​ങ് സ്റ്റേ​ഷ​നു​ക​ൾ: ക​ണ്ണൂ​ർ ടൗ​ൺ സ​ബ് സ്റ്റേ​ഷ​ൻ, പ​ട​ന്ന​പ്പാ​ല​ത്തെ വ​ള​പ​ട്ട​ണം കെ.​എ​സ്.​ഇ.​ബി സ്റ്റേ​ഷ​ൻ.

വൈ​ദ്യു​തി തൂ​ണു​ക​ളി​ൽ സ്ഥാ​പി​ച്ച ചാ​ർ​ജി​ങ് സെ​ന്റ​റു​ക​ൾ

ക​ണ്ണൂ​ർ മ​ണ്ഡ​ലം: തെ​ക്കീ ബ​സാ​ർ, ക​ണ്ണൂ​ർ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് സ്റ്റാ​ൻ​ഡ്, പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡ്, സ്റ്റേ​ഡി​യം, രാ​ജേ​ന്ദ്ര പാ​ർ​ക്ക്, പ്ര​ഭാ​ത് ജ​ങ്ഷ​ൻ, എ​സ്.​എ​ൻ പാ​ർ​ക്ക്, വ​ലി​യ​ന്നൂ​ർ, മ​തു​ക്കോ​ത്ത്, ഏ​ച്ചൂ​ർ, കു​ടു​ക്കി​മൊ​ട്ട, മു​ണ്ടേ​രി​മൊ​ട്ട, ജി​ല്ല ആ​ശു​പ​ത്രി പ​രി​സ​രം, മേ​ലെ​ചൊ​വ്വ, തോ​ട്ട​ട ബ​സ് സ്റ്റോ​പ്, താ​ഴെ​ചൊ​വ്വ, വാ​രം, ത​യ്യി​ൽ, സി​റ്റി, ചാ​ല അ​മ്പ​ലം.

പേ​രാ​വൂ​ർ മ​ണ്ഡ​ലം: ഇ​രി​ട്ടി, വ​ള്ളി​ത്തോ​ട്, എ​ടൂ​ർ, പേ​രാ​വൂ​ർ, കേ​ള​കം.

ത​ല​ശ്ശേ​രി മ​ണ്ഡ​ലം: ത​ല​ശ്ശേ​രി ന​ഗ​ര​സ​ഭ സ്റ്റേ​ഡി​യം, ത​ല​ശ്ശേ​രി പു​തി​യ ബ​സ് സ്റ്റാ​ൻ​ഡ്, മ​ഞ്ഞോ​ടി, ചൊ​ക്ലി, പ​രി​മ​ഠം, ക​തി​രൂ​ർ, കു​റി​ച്ചി​യി​ൽ.

മ​ട്ട​ന്നൂ​ർ മ​ണ്ഡ​ലം: ചാ​ലോ​ട്, പ​ടി​യൂ​ർ, വാ​യാ​ന്തോ​ട്, പാ​ലോ​ട്ടു​പ​ള്ളി, ശി​വ​പു​രം, ചി​റ്റാ​രി​പ്പ​റ​മ്പ്.

അ​ഴീ​ക്കോ​ട് മ​ണ്ഡ​ലം: പൊ​ടി​ക്കു​ണ്ട് മി​ൽ​മ പ​രി​സ​രം, ചി​റ​ക്ക​ൽ എ​ഫ്.​എ​ച്ച്.​സി, ചി​റ​ക്ക​ൽ ഹൈ​വേ ജ​ങ്ഷ​ൻ, അ​ഴീ​ക്കോ​ട് വ​ൻ​കു​ള​ത്ത് വ​യ​ൽ, പാ​പ്പി​നി​ശ്ശേ​രി ചു​ങ്കം മു​ത്ത​പ്പ​ൻ ക്ഷേ​ത്രം, ക​ണ്ണാ​ടി​പ്പ​റ​മ്പ് ഹൈ​സ്‌​കൂ​ൾ പ​രി​സ​രം.

കൂ​ത്തു​പ​റ​മ്പ് മ​ണ്ഡ​ലം: പാ​നൂ​ർ ബ​സ് സ്റ്റാ​ൻ​ഡ്, തെ​ക്കെ പാ​നൂ​ർ, പെ​രി​ങ്ങ​ത്തൂ​ർ, പാ​റാ​ട്, ക​ല്ലി​ക്ക​ണ്ടി, പൊ​യി​ലൂ​ർ, പൂ​ക്കോ​ട്, കൂ​ത്തു​പ​റ​മ്പ് ട്ര​ഷ​റി പ​രി​സ​രം, കോ​ട്ട​യം പൊ​യി​ൽ.

പ​യ്യ​ന്നൂ​ർ: പ​യ്യ​ന്നൂ​ർ പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡ്, കെ.​എ​സ്.​ആ​ർ.​ടി.​സി സ്റ്റാ​ൻ​ഡ്, മാ​ത്തി​ൽ, മാ​ത​മം​ഗ​ലം ന്യൂ ​ബ​സ് സ്റ്റാ​ൻ​ഡ്, ഓ​ണ​ക്കു​ന്ന്.

ധ​ർ​മ​ടം മ​ണ്ഡ​ലം: ച​ക്ക​ര​ക്ക​ല്ല്, ധ​ർ​മ​ടം ബ്ര​ണ്ണ​ൻ കോ​ള​ജി​ന് സ​മീ​പം, ചി​റ​ക്കു​നി, പി​ണ​റാ​യി, മ​മ്പ​റം, പെ​ര​ള​ശ്ശേ​രി.

Tags:    
News Summary - 91 electric vehicle charging centers ready in kannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.