പുതിയതെരു: തെരുവുനായ്ക്കളെ സംരക്ഷിക്കുക, മനുഷ്യരെ രക്ഷിക്കുക എന്ന മുദ്രാവാക്യവുമായി മഞ്ചേശ്വരത്തുനിന്ന് തിരുവനന്തപുരത്തേക്ക് ഒറ്റയാൾ കാൽനടയാത്ര. വർഷങ്ങളായി സോഷ്യൽ വർക്കറായി പ്രവർത്തിക്കുന്ന കൊല്ലം സ്വദേശിയായ നജീം കളങ്ങരയുടേതാണ് ഈ ഒറ്റയാൾ പോരാട്ടം.
യാത്ര ശനിയാഴ്ച രാവിലെ 10 ഓടെ പുതിയതെരുവിലെത്തി. അഴിമതി എവിടെ കണ്ടാലും പ്രതികരിക്കുകയെന്ന ലക്ഷ്യത്തോടെ ഇതിനകം 90 ഓളം യാത്രകൾ നടത്തിയതായി നജീം പറഞ്ഞു.
യാത്ര പോകുന്ന പ്രദേശത്തെ ഗ്രാമപഞ്ചായത്തിൽ നിവേദനവും നൽകിയാണ് പോകുന്നത്. തെരുവുനായ്ക്കൾ പെരുകുകയും അധികൃതർ നടപടിയെടുക്കാതെ തുടർന്നാൽ വിദ്യാർഥികളെ വീട്ടിലിരുത്തി പഠിപ്പിക്കേണ്ടിവരുമെന്ന് നജീം പറയുന്നു. തെരുവുനായ്ക്കളെ സംരക്ഷിക്കണമെന്നാണ് നജീമിന്റെ ആവശ്യം. തിരുവനന്തപുരത്തെത്തിയാൽ മുഖ്യമന്ത്രിക്ക് നിവേദനം നൽകും.
നടപടിയുണ്ടായില്ലെങ്കിൽ സുപ്രീം കോടതിയെ സമീപിക്കുമെന്നാണ് നജീം പറയുന്നത്. മനുഷ്യാവകാശ പ്രവർത്തകൻ രതീഷ് കുണ്ടം കുഴിയാണ് മഞ്ചേശ്വരത്ത് വെച്ച് യാത്ര ഉദ്ഘാടനം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.