യു.എ.ഇ യാത്രവിലക്ക്: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് അധിക വിമാന സര്‍വിസുകള്‍ നടത്തി

മട്ടന്നൂര്‍: യു.എ.ഇ.യിലേക്കുള്ള വിമാന സര്‍വിസുകള്‍ നിര്‍ത്തിവെക്കുന്ന സാഹചര്യത്തില്‍ കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് അധിക സര്‍വിസുകള്‍ നടത്തി.

കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് ഇന്ത്യയില്‍നിന്നുള്ള വിമാന സര്‍വിസുകള്‍ക്ക് യു.എ.ഇ ശനിയാഴ്​ച രാത്രി മുതല്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. അടിയന്തരമായി പോകേണ്ട യാത്രക്കാര്‍ക്ക് വേണ്ടിയാണ് അധിക സര്‍വിസുകള്‍ നടത്തിയത്.

ഗോ എയര്‍ ശനിയാഴ്​ച ഷാര്‍ജയിലേക്ക് ആറു സര്‍വസുകള്‍ നടത്തി. എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഷാര്‍ജയിലേക്കും മസ്‌കത്തിലേക്കും ഓരോ സര്‍വിസുകള്‍ നടത്തി.

എയര്‍ ഇന്ത്യ എക്‌സ്പ്രസ് ദമ്മാമിലേക്കും ഞായറാഴ്​ച പുലര്‍ച്ച സര്‍വിസ് നടത്തി. അടിയന്തരമായി നാട്ടിലെത്തി മടങ്ങുന്ന യാത്രക്കാര്‍ക്ക് കോവിഡ് നെഗറ്റിവാണെന്നുള്ള ആര്‍.ടി.പി.സി.ആര്‍ പരിശോധനഫലം വേണമെന്ന നിബന്ധനയും പ്രതിസന്ധിയായി.

അവസാന ദിവസം യാത്രനിരക്കും കുതിച്ചുയര്‍ന്നു. ഷാര്‍ജയിലേക്ക് 35,000 രൂപ വരെയാണ് ഈടാക്കിയത്. യു.എ.ഇ യാത്രവിലക്ക് ഏര്‍പ്പെടുത്തിയതോടെ കണ്ണൂരില്‍നിന്ന് ദുബൈ, അബൂദബി, ഷാര്‍ജ എന്നിവിടങ്ങളിലേക്കുള്ള സര്‍വിസുകളാണ് നിര്‍ത്തിവെച്ചത്‌.

Tags:    
News Summary - Additional flights were operated from Kannur Airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.