നഗരത്തിലെ മുഴുവൻ റോഡുകളുടെയും അറ്റകുറ്റപ്പണി 10നകം

ക​ണ്ണൂ​ർ: ന​ഗ​ര​ത്തി​ലെ മു​ഴു​വ​ൻ റോ​ഡു​ക​ളു​ടെ​യും അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ജൂ​ൺ 10ന​കം പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ ഹൈ​കോ​ട​തി​യി​ൽ പു​തി​യ സ​ത്യ​വാ​ങ്മൂ​ലം സ​മ​ർ​പ്പി​ച്ചു. ന​ഗ​ര​ത്തി​ൽ പൈ​പ്പ് ലൈ​നു​ക​ൾ സ്ഥാ​പി​ക്കാ​ൻ വെ​ട്ടി​പ്പൊ​ളി​ച്ച മു​ഴു​വ​ൻ റോ​ഡു​ക​ളു​ടെ​യും അ​റ്റ​കു​റ്റ പ​ണി​ക​ളും റീ ​ടാ​റി​ങ് പ്ര​വൃ​ത്തി​യു​മാ​ണ് പൂ​ർ​ത്തി​യാ​ക്കു​ക.

ന​ഗ​ര​ത്തി​ലെ വെ​ട്ടി​പ്പൊ​ളി​ച്ച റോ​ഡു​ക​ൾ റീ ​ടാ​റി​ങ് ന​ട​ത്തു​ന്ന​തി​ൽ കോ​ർ​പ​റേ​ഷ​ന്റെ ഭാ​ഗ​ത്തുനി​ന്നു​ണ്ടാ​യ കാ​ല​താ​മ​സ​ത്തി​ലും അ​നാ​സ്ഥ​യി​ലും ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ടു. ക​ണ്ണൂ​ർ ജി​ല്ല മ​ർ​ച്ച​ന്റ്സ് ചേം​ബ​ർ പ്ര​സി​ഡ​ന്റ്‌ വി. ​മു​ഹ​മ്മ​ദ്‌ അ​ഷ്‌​റ​ഫ്‌, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​സാ​ജി​ദ് എ​ന്നി​വ​ർ ഹൈ​ക്കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച റി​ട്ട് ഹ​ര​ജി പ​രി​ഗ​ണി​ക്ക​വെ​യാ​ണ് കോ​ർ​പ​റേ​ഷ​ൻ പു​തി​യ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും സ​ത്യ​വാ​ങ്മൂ​ല​വും സ​മ​ർ​പ്പി​ച്ച​ത്.

ന​ഗ​ര​ത്തി​ൽ പൈ​പ്പ് ലൈ​നു​ക​ൾ സ്ഥാ​പി​ക്കാ​ൻ റോ​ഡ് വെ​ട്ടി പൊ​ളി​ച്ച​തും പൊ​ടി​ശ​ല്യ​വും യാ​ത്ര​ക്കാ​രെ​യും വ്യാ​പാ​രി​ക​ളെ​യും ഒ​രു​പോ​ലെ ബാ​ധി​ച്ചി​രു​ന്നു. ഇ​തി​നെ​തി​രെ ന​ഗ​ര​ത്തി​ൽ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ളും ന​ട​ത്തി​യി​രു​ന്നു.

ജ​സ്റ്റി​സ് അ​നു ശി​വ​രാ​മ​ൻ ആ​ണ് കേ​സ് പ​രി​ഗ​ണി​ച്ച​ത്. ക​ഴി​ഞ്ഞ ത​വ​ണ ഹൈ​കോ​ട​തി കേ​സ് പ​രി​ഗ​ണി​ച്ച​പ്പോ​ൾ ന​ഗ​ര​ത്തി​ലെ റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ തീ​ർ​ക്കാ​ൻ കോ​ർ​പ​റേ​ഷ​ൻ ഇ​തു വ​രെ സ്വീ​ക​രി​ച്ച പ്ര​വൃ​ത്തി​ക​ളു​ടെ പൂ​ർ​ണ റി​പ്പോ​ർ​ട്ട്‌ ക​ഴി​ഞ്ഞ​ദി​വ​സം സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നു ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഇ​തേ തു​ട​ർ​ന്നാ​ണ് കോ​ർ​പ​റേ​ഷ​ൻ അ​ഡ്വ. മീ​ന ജോ​ൺ പു​തി​യ സ​ത്യ​വാ​ങ് മൂ​ലം സ​മ​ർ​പ്പി​ച്ച​ത്.

ന​ഗ​ര​ത്തി​ലെ 39 റോ​ഡു​ക​ളി​ൽ 34 റോ​ഡു​ക​ളി​ലാ​ണ് പൈ​പ്പ് ലൈ​നു​ക​ൾ സ്ഥാ​പി​ക്കു​ന്ന പ്ര​വൃ​ത്തി​ക​ൾ ന​ട​ന്ന​ത്. അ​ഞ്ചു റോ​ഡു​ക​ളി​ൽ പ​ണി ന​ട​ന്നി​രു​ന്നി​ല്ല. അ​വ​ശേ​ഷി​ക്കു​ന്ന 34 റോ​ഡു​ക​ളി​ൽ 23 റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും റീ ​ടാ​റി​ങ് പ്ര​വൃ​ത്തി​യും പൂ​ർ​ണ​മാ​യും പൂ​ർ​ത്തി​യാ​യി. ബാ​ക്കി 11 റോ​ഡു​ക​ളി​ൽ മാ​ർ​ക്ക​റ്റ് റോ​ഡ്, ബാ​ങ്ക് റോ​ഡ്, എം.​എ റോ​ഡ്, എ​ന്നി​വ ഇ​ക്ക​ഴി​ഞ്ഞ 23 നു ​ഭാ​ഗി​ക​മാ​യി പൂ​ർ​ത്തി​യാ​ക്കി.

ഹാ​ജി റോ​ഡ്, ബാ​ങ്ക് റോ​ഡ്, ഉ​ൾ​പ്പെ​ടെ​യു​ള്ള റോ​ഡ് ന​മ്പ​ർ 10, 13, 19, 30, 34, എ​ന്നി​വ​യു​ടെ റീ ​ടാ​റി​ങ് ജൂ​ൺ 10ന​കം പൂ​ർ​ത്തി​യാ​ക്കും. ആ​റാ​ട്ട് റോ​ഡ്, ആ​റാ​ട്ട് സ​ബ് റോ​ഡ്, എ​ന്നി​വ വാ​ട്ട​ർ അ​തോ​റി​റ്റി പൈ​പ്പ് ലൈ​നു​ക​ൾ സ്ഥാ​പി​ച്ച ഉ​ട​ൻ റീ ​ടാ​റി​ങ് ന​ട​ത്തും.

റീ​ടാ​റി​ങ് പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​ക്കാ​ൻ കോ​ർ​പ​റേ​ഷ​നു കൂ​ടു​ത​ൽ സ​മ​യം അ​നു​വ​ദി​ക്കേ​ണ്ട​തു​ണ്ട്. മ​റ്റു സാ​ങ്കേ​തി​ക ത​ട​സ്സ​ങ്ങ​ൾ ഇ​ല്ലെ​ങ്കി​ൽ റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ പ​ണി​ക​ൾ യ​ഥാ​സ​മ​യം പൂ​ർ​ത്തി​യാ​ക്കു​മെ​ന്നു കോ​ർ​പ​റേ​ഷ​ൻ ഹൈ​ക്കോ​ട​തി​യി​ൽ ഉ​റ​പ്പ് ന​ൽ​കി.

Tags:    
News Summary - All roads in the city will be repaired within 10 days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.