ജില്ലയിൽ തോട്ടിപ്പണിക്കാരെ കണ്ടെത്താൻ വീണ്ടും സർവേ

ക​ണ്ണൂ​ർ: ജി​ല്ല​യി​ൽ മാ​ന്വ​ൽ സ്കാ​വ​ഞ്ചി​ങ് (തോ​ട്ടി​പ്പ​ണി) ചെ​യ്യു​ന്ന​വ​രെ ക​ണ്ടെ​ത്താ​നും പു​ന​ര​ധി​വാ​സം ഉ​റ​പ്പാ​ക്കാ​നു​മാ​യി സ​ർ​വേ ന​ട​ത്തു​ന്നു.സെ​പ്റ്റി​ക് ടാ​ങ്ക് ക്ലീ​ൻ ചെ​യ്യു​ന്ന​വ​രെ​യും അ​ത്ത​ര​ത്തി​ലു​ള്ള ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​വ​രെ​യും ഈ ​സ​ർ​വേ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. മ​നു​ഷ്യ​വി​സ​ർ​ജ്യം അ​ത​ത് സ​മ​യ​ത്ത് നേ​രി​ട്ട് കൈ​കാ​ര്യം ചെ​യ്യു​ന്ന​വ​രു​ണ്ടെ​ങ്കി​ൽ അ​ത്ത​ര​ക്കാ​രെ ക​ണ്ടെ​ത്തു​ക​യാ​ണ് സ​ർ​വേ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

ഇ​ത്ത​ര​ത്തി​ൽ മാ​ന്വ​ൽ സ്കാ​വ​ഞ്ചി​ങ് പ്ര​വൃ​ത്തി​യി​ൽ ഏ​ർ​പ്പെ​ട്ട​വ​രു​ണ്ടെ​ങ്കി​ൽ ഈ ​മാ​സം 12, 13, 18 തീ​യ​തി​ക​ളി​ൽ അ​ത​ത് പ​ഞ്ചാ​യ​ത്ത്, ന​ഗ​ര​സ​ഭ, കോ​ർ​പ​റേ​ഷ​ൻ ഓ​ഫി​സു​ക​ളി​ൽ ആ​ധാ​ർ കാ​ർ​ഡ് ഉ​ൾ​പ്പെ​ടെ രേ​ഖ​ക​ൾ സ​ഹി​തം ഹാ​ജ​രാ​യി ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ഇ​തി​നാ​യി എ​ല്ലാ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലും ഹെ​ൽ​പ് ഡെ​സ്കു​ക​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന് ജി​ല്ല ക​ല​ക്ട​ർ അ​റി​യി​ച്ചു. ഇ​ത്ത​ര​ത്തി​ൽ ആ​ൾ​ക്കാ​ർ ജോ​ലി ചെ​യ്യു​ന്നു​ണ്ടെ​ന്ന് അ​റി​യു​ന്ന വ്യ​ക്തി​ക​ളോ സം​ഘ​ട​ന​ക​ളോ ഉ​ണ്ടെ​ങ്കി​ൽ അ​വ​ർ​ക്കും ഇ​വ​രെ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ അ​ത​ത് ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ അ​റി​യി​ക്ക​ണം.

2013ൽ ​പാ​ർ​ല​മെൻറി​ൽ പാ​സാ​ക്കി​യ നി​യ​മ പ്ര​കാ​രം ജി​ല്ല​യി​ൽ തോ​ട്ടി​പ്പ​ണി ചെ​യ്യു​ന്ന​വ​ർ ആ​രെ​ങ്കി​ലും ഉ​ണ്ടെ​ങ്കി​ൽ അ​വ​രെ ക​ണ്ടു​പി​ടി​ക്കു​ക​യും അ​വ​രു​ടെ പു​ന​ര​ധി​വാ​സം ഉ​റ​പ്പു​വ​രു​ത്തു​ക​യും ചെ​യ്യേ​ണ്ട​തു​ണ്ട്. ഇ​തി​നാ​യി 2013ലും 2018 ​ലും സ​ർ​വേ ന​ട​ത്തി ക​ണ്ണൂ​രി​നെ തോ​ട്ടി​പ്പ​ണി വി​മു​ക്ത ജി​ല്ല​യാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

എ​ന്നാ​ൽ ഡോ. ​ബ​ൽ​റാ​മും യൂ​നി​യ​ൻ ഓ​ഫ് ഇ​ന്ത്യ​യും ത​മ്മി​ലു​ള്ള കേ​സി​ന്റെ അ​ന്തി​മ​വി​ധി പ്ര​കാ​രം 2013 ലെ ​നി​യ​മ​ത്തി​ൽ പ​രാ​മ​ർ​ശി​ച്ച പ്ര​കാ​ര​മു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ച്ചി​ട്ടി​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യ സു​പ്രീം കോ​ട​തി ഈ ​പ്ര​ഖ്യാ​പ​നം ദേ​ശീ​യ​ത​ല​ത്തി​ൽ റ​ദ്ദാ​ക്കി​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വീ​ണ്ടും സ​ർ​വേ ന​ട​ത്തു​ന്ന​ത്.

Tags:    
News Summary - Another survey to find scavengers in the district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.