കണ്ണൂർ: മാടായിലും ധർമടത്തും നടത്തിയ പരിശോധനയിൽ മൂവായിരത്തോളം നിരോധിത 300 മില്ലി കുടിവെള്ള കുപ്പികൾ പിടിച്ചെടുത്തു. ശുചിത്വ മാലിന്യ പരിപാലന രംഗത്തെ നിയമ ലംഘനങ്ങൾ അന്വേഷിക്കുന്ന ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡുകൾ നടത്തിയ പരിശോധനകളിലാണ് രണ്ട് ഏജൻസികളിൽ നിന്നും കുപ്പികൾ പിടിച്ചെടുത്തത്. മാടായി മൊട്ടാമ്പ്രം ലിയ കാറ്ററിങ്, ധർമടം മേലൂരിലെ ഡ്രീംവേ എന്നീ സ്ഥാപനങ്ങളിൽ നിന്നാണ് 2800 നിരോധിത 300 മില്ലി കുപ്പികൾ പിടിച്ചെടുത്തത്. കാറ്ററിങ് ഏജൻസികൾക്കും സ്വകാര്യ സ്ഥാപനങ്ങൾക്കും വിതരണം ചെയ്യുന്നതിനായി ഉൽപാദകരുടെ വിവരങ്ങൾ രേഖപ്പെടുത്താത്ത ബോട്ടിലുകൾ മലപ്പുറം ജില്ലയിൽ നിന്നും എത്തിച്ചതാണെന്ന് പരിശോധനയിൽ വ്യക്തമായി. ഉൽപാദകർക്കെതിരെ നടപടി സ്വീകരിക്കുന്നതിന് വിവരങ്ങൾ മലപ്പുറം ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡിന് കൈമാറി. ഇരു സ്ഥാപനങ്ങൾക്കും 10,000 രൂപ വീത പിഴ ചുമത്തി നടപടികൾ സ്വീകരിക്കാൻ ഗ്രാമപഞ്ചായത്തുകൾക്ക് നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.