ഇരിട്ടി: ആറളം പയോറ ഏച്ചില്ലത്ത് വീട്ടമ്മയെ വീട്ടിനുള്ളിൽ വെട്ടിപ്പരിക്കേൽപിച്ച സംഭവത്തിൽ പ്രതി പിടിയിൽ. വെട്ടേറ്റ കുന്നുമ്മൽ രാധയുടെ (56) സഹോദരി ഭർത്താവിനെയാണ് ആറളം പൊലീസ് അറസ്റ്റുചെയ്തത്.
വിളക്കോട് ചാക്കാട് സ്വദേശി പി.പി. സജീവനാണ് (48) പിടിയിലായത്. ഇയാൾ നേരത്തെയും നിരവധി കേസുകളിൽ പ്രതിയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഒരാഴ്ച മുമ്പാണ് രാധക്ക് വെട്ടേറ്റത്. വെട്ടേറ്റ രാധക്ക് പ്രതിയെ അറിയാമായിരുന്നെങ്കിലും അന്വേഷണവുമായി ആദ്യഘട്ടത്തിൽ സഹകരിച്ചിരുന്നില്ല.
നാട്ടുകാരുടെ മൊഴികളുടെയും സാഹചര്യ തെളിവിെൻറയും അടിസ്ഥാനത്തിൽ സജീവനെ കസ്റ്റഡിയിലെടുത്ത് വീട്ടമ്മയെ പൊലീസ് ചോദ്യം ചെയ്തപ്പോൾ, ഇയാൾ തന്നെയാണ് ആക്രമിച്ചതെന്നും തെൻറയും മകളുടെയും സുരക്ഷ ഓർത്താണ് പേര് പറയാതിരുന്നതെന്നും രാധ മൊഴി നൽകി. ബാത്ത് റൂമിൽ പോയി തിരികെ മുറിയിലേക്ക് വരുമ്പോൾ ആക്രമിക്കുകയായിരുന്നു. സജീവനെ റിമാൻഡ് ചെയ്തു.
മർദനത്തിൽ താടിയെല്ല് പൊട്ടിയ രാധയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നു. മർദിച്ചിട്ടില്ലെന്നും വീണ് പരിക്കേറ്റതാണെന്നുമാണ് രാധ പൊലീസിനോടും നാട്ടുകാരോടും ആദ്യം പറഞ്ഞിരുന്നത്. പിന്നീട് കവർച്ചക്കിടയിലാണ് മർദനമേറ്റതെന്ന് മൊഴി തിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.