വളപട്ടണം: അഴീക്കൽ ഹാർബറിന് സമീപം ഒഡിഷ സ്വദേശി കൊല്ലപ്പെട്ട കേസിൽ കൂട്ടുപ്രതിയെ തേടി അന്വേഷണസംഘം ഒഡിഷയിലേക്ക്.
ഡിസംബർ മൂന്നിന് രാവിലെയാണ് അഴീക്കലിൽ പണി നടക്കുന്ന കെട്ടിടത്തിൽ മത്സ്യത്തൊഴിലാളിയായ ഒഡിഷ സ്വദേശി രമേഷ് ദാസ് (45) കൊല്ലപ്പെട്ടത്. ചെങ്കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ നിലയിലാണ് കണ്ടെത്തിയത്.
കേസിൽ ഒന്നാം പ്രതിയായ ഒഡിഷ ബാദ്ര സ്വദേശി മഗുമാലിക്കിനെയാണ് (50) വളപട്ടണം പൊലീസ് കർണാടകയിലെ മാൽപെയിൽവെച്ച് പിടികൂടിയത്. തെളിവെടുപ്പ് നടത്തിയതിന്റെ അടിസ്ഥാനത്തിൽ കൊല നടത്തിയത് ഒരാൾ മാത്രമല്ലെന്ന സംശയത്തിലാണ് കൂട്ടുപ്രതിയെ തേടി അന്വേഷണ സംഘം ഒഡിഷയിലേക്ക് പോയത്. പ്രതികൾ ഒരുമിച്ച് മദ്യപിച്ച ശേഷമുണ്ടായ തർക്കത്തിലാണ് കൊലപ്പെടുത്തിയെന്നാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.