മട്ടന്നൂര്‍ (കണ്ണൂർ): സംസ്ഥാനത്തെ രണ്ടാമത്തെ ഹജ്ജ് ഹൗസ് കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിന് സമീപം ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി വി. അബ്ദുറഹിമാന്. കണ്ണൂരിൽ ഹജ്ജ് ഹൗസിനായി കണ്ടെത്തിയ ഭൂമി സന്ദര്‍ശിച്ച ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.
മട്ടന്നൂരില്‍ കിന്‍ഫ്രയുടെ ഭൂമിയിലാണ് ഹജ്ജ് ഹൗസ് നിർമിക്കുക. ഭൂമി കൈമാറ്റത്തിനായി വ്യവസായ മന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി അറിയിച്ചു. ധാരാളം തീര്‍ഥാടകര്‍ കണ്ണൂരില്‍നിന്ന് ഹജ്ജിന് പോവുന്നുണ്ട്. ഇത്തവണ നാലായിരത്തിലധികം പേര് കണ്ണൂരില്‍നിന്ന് ഹജ്ജിന് പോകും. അവര്‍ക്ക് ഏറ്റവും കൂടുതല്‍ സൗകര്യം ഒരുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഉംറ തീര്‍ഥാടകര്‍ക്കുകൂടി ഉപയോഗിക്കാന്‍ കഴിയുന്ന വിധത്തിലാണ് ഹജ്ജ് ഹൗസ് വിഭാവനം ചെയ്യുന്നത്. ഹജ്ജ്, ഉംറ അല്ലാത്ത മറ്റ് സമയങ്ങളില്‍ മറ്റ് ചടങ്ങുകള്‍ക്ക് വാടകക്ക് നൽകാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.
കെ.കെ. ശൈലജ എം.എല്‍.എ, മട്ടന്നൂര്‍ നഗരസഭ ചെയര്മാന് എന്‍. ഷാജിത്ത്, കീഴല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. മിനി, സബ് കലക്ടര്‍ കാര്‍ത്തിക് പാണിഗ്രഹി, സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്മാന് അഡ്വ. ഹുസൈന് സഖാഫി ചുള്ളിക്കോട്, മെംബര്‍മാരായ മുഹമ്മദ് റാഫി, ഷംസുദ്ദീന് നീലേശ്വരം, അഡ്വ. മൊയ്തീന്‍കുട്ടി, ഒ.വി. ജാഫര്‍, പി.ടി. അക്ബര്‍, അസി. സെക്രട്ടറി കെ. ജാഫര്‍, ഹജ്ജ് ജില്ല ട്രെയിനിങ് ഓര്‍ഗനൈസര്‍ നിസാര്‍ അതിരകം, തലശ്ശേരി തഹസില്‍ദാര്‍ എം. വിജേഷ് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.