എടക്കാട്: അറ്റകുറ്റപ്പണിക്കായി വീണ്ടും നടാൽ റെയിൽവേ ഗേറ്റ് അടച്ചതോടെ ദുരിതത്തിലായി പ്രദേശവാസികളും യാത്രക്കാരും. റെയിൽവേ ഗേറ്റ് കടന്നുപോകേണ്ടവർ കിലോമീറ്ററുകളോളം ചുറ്റിവളഞ്ഞ് പോകേണ്ട സ്ഥിതിയാണ്. മൂന്നു ദിവസത്തെ അറ്റകുറ്റപ്പണിക്കായാണ് നടാൽ റെയിൽവേ ഗേറ്റ് തിങ്കളാഴ്ച മുതൽ അടച്ചിട്ടത്.
നടാൽ വഴി കണ്ണൂർ ഭാഗത്തേക്കും തലശ്ശേരി ഭാഗത്തേക്കും പോകേണ്ട യാത്രക്കാരാണ് ഇതോടെ കൂടുതൽ ദുരിതത്തിലായത്. ഇരുഭാഗത്തേക്കും കടന്നുപോകേണ്ട ബസുകൾ ഗേറ്റ് വരെ സർവിസ് നടത്തി തിരികെ പോവുകയാണ്. ഇതോടെ യാത്രക്കാർ രണ്ടു ബസ് മാറിക്കയറി പോകേണ്ട സ്ഥിതിയാണ്.
സ്വന്തം വാഹനങ്ങളിൽ വരുന്നവർ ചാല ബൈപാസ്, താഴെചൊവ്വ വഴി ചുറ്റി പോകണം. റെയിൽവേ ഗേറ്റ് അടച്ചത് അറിയാതെ നടാൽ ഗേറ്റിലെത്തി തിരിച്ചുപോകുന്ന നിരവധി യാത്രക്കാരുമുണ്ട്. അറ്റകുറ്റപ്പണിയുടെ പേരിൽ ഇടവിട്ടുള്ള ഗേറ്റടവിൽ ജനം കടുത്ത പ്രതിഷേധത്തിലാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കുള്ളിലാണ് ഇതേ കാരണത്താൽ വീണ്ടും ഗേറ്റടക്കുന്നതെന്ന് നാട്ടുകാർ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.