കണ്ണൂർ: അഴീക്കൽ തുറമുഖത്തിൽ ഇ.ഡി.ഐ (ഇലക്ട്രോണിക് ഡാറ്റ ഇൻറർചെയ്ഞ്ച്) സംവിധാനം ഒരുക്കുന്നതിനുള്ള നടപടികൾക്ക് ഗതിവേഗം. ചരക്ക് നീക്കത്തിന് വിപുലമായ സാധ്യതകൾ നൽകുന്നതാണ് പുതിയ സംവിധാനം.
പ്രമുഖ ഷിപ്പിങ് ഏജൻസികളായ ജെ.എം. ബക്ഷി, പുഷ്പക് ഷിപ്പിങ് കോർപറേഷൻ എന്നിവരുടെ പ്രതിനിധികൾക്കൊപ്പം എം.എൽ.എ അഴീക്കൽ തുറമുഖം സന്ദർശിച്ചു. കപ്പൽചാൽ ആഴം കൂട്ടുന്നതിനായി മണ്ണ് മാന്തുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കും. കപ്പൽ ചാലിെൻറ ആഴം ഏഴ് മീറ്ററാക്കാൻ 22 ലക്ഷം ക്യുബിക് മീറ്റർ മണ്ണ് മാറ്റണമെന്നാണ് സർവേ വ്യക്തമാക്കുന്നത്.
സർക്കാറിെൻറ അനുമതി കിട്ടിയാൽ മണ്ണ് മാറ്റിത്തുടങ്ങും. ലക്ഷദ്വീപിൽനിന്ന് അഴീക്കലിലേക്ക് ഒരു യാത്രക്കപ്പൽ ഏർപ്പെടുത്തുന്നതിനെ കുറിച്ചും ആലോചിക്കും. ഇത് സംബന്ധിച്ച മാരിടൈം ബോർഡ് ചെയർമാെൻറ നേതൃത്വത്തിൽ ലക്ഷദ്വീപ് അധികൃതരുമായി ചർച്ചകൾ നടത്തും. നേരത്തേ ചരക്കുമായി ലക്ഷദ്വീപിലേക്കും തിരിച്ചും ഉരു സർവിസ് നടത്തിയിരുന്നു. ജെ.എം. ബക്ഷി ഗ്രൂപ് ചെയർമാൻ കൃഷ്ണദാസ്, പുഷ്പക് ഷിപ്പിങ് കോർപറേഷൻ എം.ഡി രാഹുൽ മോദി, മാരിടൈം ബോർഡ് ചെയർമാൻ വി.ജെ. മാത്യു എന്നിവരുടെ നേതൃത്വത്തിെല സംഘമാണ് അഴീക്കൽ സന്ദർശനം നടത്തിയത്. ഇ.ഡി.ഐ സംവിധാനമൊരുക്കൽ അന്തിമഘട്ടത്തിലെത്തിയതായും തുറമുഖത്ത് ഷിഫ്റ്റ് സമ്പ്രദായം ഏർപ്പെടുത്തുമെന്നും കെ.വി. സുമേഷ് എം.എൽ.എ തുറമുഖ സന്ദർശനത്തിനു ശേഷം വാർത്തസമ്മേളനത്തിൽ അറിയിച്ചു.
കേരളത്തിലെ വെടിപ്പുള്ളതും സൗകര്യമുള്ളതുമായ തുറമുഖമാണ് അഴീക്കൽ പോർട്ടെന്ന് ജെ.എം ബക്ഷി ഗ്രൂപ് ചെയർമാൻ കൃഷ്ണദാസ് പറഞ്ഞു. ജെ.എം. ബക്ഷി ഗ്രൂപ്പാണ് ജൂൺ 21 മുതൽ അഴീക്കൽ തുറമുഖം കേന്ദ്രീകരിച്ച് ചരക്ക് കപ്പൽ ഗതാഗതം ആരംഭിച്ചത്. വലിയ പ്രതീക്ഷകളാണ് അഴീക്കൽ തുറമുഖത്തിെൻറ കാര്യത്തിലുള്ളത്. ഇതുവരെ 28 തവണയാണ് അഴീക്കൽ തുറമുഖം വഴി ചരക്ക് നീക്കം നടന്നത്. 2000 കണ്ടെയ്നറുകൾ ഇവിടെനിന്നും കയറ്റിപ്പോയി.
വ്യാപാര സമൂഹവും ഉറച്ച പിന്തുണയാണ് നൽകുന്നത്. സമീപഭാവിയിൽ മികച്ച തുറമുഖമായി അഴീക്കൽ മാറും. കാണ്ട്ല തുറമുഖത്തുനിന്നും അഴീക്കലിലേക്ക് നേരിട്ട് ചരക്ക് കപ്പൽ ഗതാഗതം നടത്തുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും കൃഷ്ണദാസ് പറഞ്ഞു. പോർട്ട് ഓഫിസർ ക്യാപ്റ്റൻ പ്രതീഷ് നായർ, ക്യാപ്റ്റൻ അഭിലാഷ് ശർമ, റോഷൻ ജോർജ് എന്നിവരും സംഘത്തെ അനുഗമിച്ചു. അഴീക്കല്‍ പോര്‍ട്ടില്‍ വിദേശ ചരക്കുകപ്പലുകള്‍ക്ക് നേരിട്ട് സർവിസ് നടത്തുന്നതിന് ആവശ്യമായ ഇ.ഡി.ഐയുടെ കസ്റ്റംസ് ഓഫിസിെൻറ നിര്‍മാണപ്രവൃത്തി അന്തിമഘട്ടത്തിലാണ്. ഈ മാസം അവസാനത്തോെട പ്രവൃത്തി പൂര്‍ത്തിയാക്കും.
കടവുകളില്‍നിന്ന് മണല്‍ ഏടുക്കുന്നത് സംബന്ധിച്ച കാര്യങ്ങളും യോഗം പരിശോധിച്ചുവരുകയാണ്. ഓരോ കടവിലെയും കണക്ക് എല്ലാ ദിവസവും പരിശോധിച്ച് കൃത്യമായി ക്രമപ്പെടുത്താനും നിര്‍ദേശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.