കണ്ണൂർ: വിറകെടുക്കുന്നതിനിടെ അബദ്ധത്തിൽ വിറക് പുരക്ക് മുകളിൽ തൂക്കിയിട്ട മീൻ ചൂണ്ട കൺപോളയിൽ തുളച്ചുകയറിയ പേരാവൂർ മുണ്ടപ്പാക്കൽ സ്വദേശിനി എം.ജെ. ജിഷക്ക് തുണയായത് ജില്ല ആശുപത്രി ദന്താരോഗ്യ വിഭാഗവും നേത്ര വിഭാഗവും. വേദനതിന്ന് മണിക്കൂറുകളോളം ഇരിട്ടി, പേരാവൂർ പ്രദേശത്തെ സ്വകാര്യാശുപത്രികളെ സമീപിച്ചെങ്കിലും കണ്ണൂരിലേക്ക് റഫർ ചെയ്യുകയായിരുന്നു.
ജില്ലാശുപത്രി നേത്ര വിഭാഗത്തിലെത്തിയ രോഗിയെ കൺപോളയിൽ തുളച്ചു കയറിയ ചൂണ്ടയുടെ മൂർച്ചയുള്ള അറ്റം പുറത്തെടുക്കുക ഡോക്ടർമാർക്ക് വെല്ലുവിളിയായി. ഉടനെ ദന്തവിഭാഗത്തിന്റെ സേവനം തേടി. എയർ റോട്ടർ ഹാൻഡ് പീസ് എന്ന ഗ്രൈൻ ഡിങ് മെഷീന്റെ സഹായത്തോടെ ചൂണ്ടയുടെ അഗ്രം രോഗിക്ക് ബുദ്ധിമുട്ടില്ലാതെ മുറിച്ചുമാറ്റുകയും ചൂണ്ട പൂർണമായും പുറത്തെടുക്കുകയും ചെയ്തു.
ചികിത്സക്കായി ജില്ല ആശുപത്രി ദന്ത വിഭാഗത്തിലെ ഓറൽ ആൻഡ് മാക്സിലോ ഫേഷ്യൽ സർജൻ ഡോ. ടി. എസ്. ദീപക്ക്, ദന്തൽ സർജൻ ഡോ. സഞ്ജിത്ത് ജോർജ്, ഓഫ്ത്താൽ മോളജിസ്റ്റ് ഡോ. ജെയ്സി തോമസ്, ഡോ. മിൽന നാരായണൻ, സീനിയർ ദന്തൽ ഹൈജീനിസ്റ്റ് അജയകുമാർ കരിവെള്ളൂർ, ലക്ഷ്മി കൃഷ്ണ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.