കാടാച്ചിറ: കടമ്പൂർ നിവാസികളുടെ ഉറക്കം കെടുത്തിയ കുപ്രസിദ്ധ മോഷ്ടാവ് രാജപ്പൻ എന്ന ബ്ലാക്ക് മാൻ എടക്കാട് പൊലീസിന്റെ പിടിയിൽ. കടമ്പൂർ സ്വദേശിയായ 95കാരിയുടെ വീട്ടിൽ പുലർച്ച അതിക്രമിച്ചുകയറി മാലമോഷ്ടിച്ച കുറ്റത്തിനാണ് രാജപ്പൻ പിടിയിലായത്. നേരത്തേ രാജപ്പനാണ് പ്രതിയെന്ന് കണ്ണൂർ സിറ്റി പൊലീസ് രഹസ്യാന്വേഷണ വിഭാഗം സ്ഥിരീകരിച്ചതിനെത്തുടർന്ന് എടക്കാട് പൊലീസ് പ്രതിയെ പിടികൂടാനായി ഊർജിത ശ്രമം നടത്തിവരികയായിരുന്നു.
ശനിയാഴ്ച രാവിലെ മുഴപ്പിലങ്ങാട് കുളം ബസാറിന് സമീപം സംശയാസ്പദമായ രീതിയിൽ കണ്ട രാജപ്പനെ എടക്കാട് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ നിപിൻ വെണ്ടുട്ടായി തിരിച്ചറിയുകയായിരുന്നു. ഇൻസ്പെക്ടർ എം.വി. ബിജു, പ്രിൻസിപ്പൽ എസ്.ഐ ദിജേഷ്, എസ്.ഐ രാം മോഹൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. രാജപ്പൻ 30ൽ പരം കളവുകേസുകളിൽ പ്രതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.