മയ്യനാട്: മയ്യനാട് സി. കേശവൻ മെമ്മോറിയൽ ഗവ. ആശുപത്രിയിൽ രാത്രിയിൽ പൊട്ടിത്തെറിയുണ്ടായത് പരിഭ്രാന്തിക്കിടയാക്കി. രാത്രി രണ്ടിനാണ് വലിയ പൊട്ടിത്തെറിയുണ്ടായത്.
ആശുപത്രിക്കകത്തുവെച്ചിരുന്ന മീറ്റർ ബോക്സാണ് വലിയ ശബ്ദത്തിൽ പൊട്ടിത്തെറിച്ചത്. ഈ സമയം ആശുപത്രിയിൽ കിടപ്പുരോഗികളും നഴ്സുമാരുമുണ്ടായിരുന്നു.
1947ൽ സ്ഥാപിതമായ ആശുപത്രി മുഖത്തല ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്. 75 വർഷം പഴക്കമുള്ള കെട്ടിടത്തിൽ സമയാസമയങ്ങളിൽ അറ്റകുറ്റപ്പണി നടത്താത്തതാണ് പൊട്ടിത്തെറിക്ക് കാരണം. ശബ്ദംകേട്ട് സെക്യൂരിറ്റി ഉദ്യോഗസ്ഥൻ തീ അണക്കുകയായിരുന്നു. പകലായിരുന്നു
പൊട്ടിത്തെറിയെങ്കിൽ ഡോക്ടറെ കാണൻ ക്യു നിൽക്കുന്നവർക്ക് അപകടം സംഭവിക്കുമായിരുന്നു.
പുതിയ വയറിങ് നടത്തി ആശുപത്രി സംരക്ഷിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് മത്സ്യത്തൊഴിലാളി കോൺഗ്രസ് ഇരവിപുരം ബ്ലോക്ക് പ്രസിഡന്റ് റാഫേൽ കുര്യൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.