പാനൂർ: 15 ദിവസമായിട്ടും നടപ്പാലമായില്ല. കല്ലിക്കണ്ടിയിൽ വിദ്യാർഥികൾക്ക് ദുരിതയാത്ര. കനത്ത മഴയിൽ താൽക്കാലിക റോഡ് ഒലിച്ചുപോയതോടെ കല്ലിക്കണ്ടി മേഖലയിലെ വിദ്യാലയങ്ങളിലെത്താൻ കിലോമീറ്ററുകളോളം ചുറ്റിപ്പോകേണ്ടിവരുന്നത് നിരവധി വിദ്യാർഥികളാണ്. കൊളവല്ലൂർ ഹയർ സെക്കൻഡറി സ്കൂളിലേക്ക് ചെറ്റക്കണ്ടി, കല്ലിക്കണ്ടി ഭാഗത്ത് നിന്നുവരുന്ന നൂറുകണക്കിന് വിദ്യാർഥികൾ ഇപ്പോൾ കനത്ത മഴയിൽ സഞ്ചരിക്കുന്നത് തീർത്തും അപകട ഭീഷണിയിലാണ്. നിറഞ്ഞുകവിഞ്ഞൊഴുകുന്ന പുഴക്കരികിലൂടെയും വയൽ കടന്നുമാണ് ഇവർ സ്കൂളിലെത്തുന്നത്. കല്ലിക്കണ്ടിയിൽനിന്ന് സ്കൂളിലേക്ക് അര കിലോമീറ്റർ മാത്രമാണ് ദൂരം. എന്നാൽ, പാലം ഇല്ലാതായതോടെ വളഞ്ഞ വഴിയിൽ ചുറ്റിപ്പോകുന്ന ഓട്ടോകൾ വാങ്ങുന്നത് 100 രൂപയാണ്. ചെറ്റക്കണ്ടി ഭാഗത്ത് നിന്നുവരുന്ന ബസുകൾ കിലോമീറ്ററുകളോളം വളഞ്ഞ വഴിയിലാണ് പാറാട് എത്തുന്നത്. അതുകൊണ്ടുതന്നെ സൗജന്യ നിരക്കിലുള്ള വിദ്യാർഥി യാത്രയെ ബസ് ജീവനക്കാരും അനുവദിക്കില്ല.
ജൂൺ 29നാണ് പാലം പണിയുമായി ബന്ധപ്പെട്ട് ഒട്ടും ശാസ്ത്രീയമല്ലാതെ നിർമിച്ച താൽക്കാലിക റോഡ് ഒലിച്ചുപോയത്. ഒരാഴ്ചകൊണ്ട് പൂർത്തിയാവേണ്ട നടപ്പാലം 15 ദിവസം കഴിഞ്ഞിട്ടും പൂർത്തിയായില്ല.
തികച്ചും നിരുത്തരവാദപരമായ സമീപനമാണ് ഇക്കാര്യത്തിൽ അധികൃതർ കാണിക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.