ചക്കരക്കല്ല്: ഉറ്റസുഹൃത്തുക്കൾ മരണത്തിലും ഒന്നിച്ചു. കുളത്തിൽ മുങ്ങിമരിച്ച ആമിറും ആദിലും എന്നും പ്രിയകൂട്ടുക്കാരായിരുന്നു. കഴിഞ്ഞവർഷം വരെ ചക്കരക്കല്ല് മലബാർ ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് ഇരുവരും പഠിച്ചത്. ഈ അധ്യയന വർഷം അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂളിലും ഒരുമിച്ചായിരുന്നു.
സ്ഥിരമായി കളിക്കലും സ്കൂളിലേക്ക് പോവലും ഒരുമിച്ചാണ്. മരണവും ഒരുമിച്ചായത് താങ്ങാനാവാതെ നാട് തേങ്ങുകയാണ്. അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂളിന്റെ വരാന്തകളിൽ നടക്കാനും ഗ്രൗണ്ടിൽ കളിക്കാനും ഇനി അവർ രണ്ടുപേരുമില്ല. ചെറിയ വയസ്സ് മുതൽ ആദിൽ എസ്.കെ.എസ്.ബി.വിയുടെ മദ്റസ ഭാരവാഹിയാണ്. നിലവിൽ എസ്.കെ.എസ്.ബി.വി റേഞ്ച് കൗൺസിലറാണ്.
സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ, ഡി.സി.സി പ്രസിഡൻറ് മാർട്ടിൻ ജോർജ്, കെ.സി. മുഹമ്മദ് ഫൈസൽ, റിജിൽ മാക്കുറ്റി, മഹിള കോൺഗ്രസ് ജില്ല പ്രസിഡൻറ് ശ്രീജ മഠത്തിൽ, മുസ്ലിം ലീഗ് നേതാക്കളായ അബ്ദുൽ കരീം ചേലേരി, ഇബ്രാഹിം മുണ്ടേരി, കെ.പി. താഹിർ, വി.വി. ഫാറൂഖ്, മേയർ മുസ് ലിഹ് മഠത്തിൽ, ഷക്കീർ മൗവഞ്ചേരി സമസ്ത നേതാക്കളായ സിദ്ദീഖ് ഫൈസി വെൺമണൽ, ഇസുദ്ദീൻ മൗലവി.
പാണക്കാട് അലിശിഹാബ് തങ്ങൾ, റഷീദ് ഫൈസി പൊറോറ, മൂസ ഫൈസി എളമ്പാറ, ജമീൽ അഞ്ചരക്കണ്ടി, സൽമാൻ കണയന്നൂർ, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡൻറ് പട്ടുവം കെ.പി. അബൂബക്കർ മുസ്ലിയാർ, ജില്ല സെക്രട്ടറി റസാക്ക് മാണിയൂർ, സമസ്ത ജില്ല ജനറൽ സെക്രട്ടറി അബ്ദുൽ ഹക്കീം സഹദി, എസ്.എം.എ സംസ്ഥാന വൈസ് പ്രസിഡൻറ് അബ്ദുൽ റഷീദ് ദാരിമി, കമാലുദ്ദീൻ മുസ്ലിയാർ എന്നിവർ അന്ത്യോപചാരം അർപ്പിക്കാൻ എത്തി.
സ്കൂളിൽ നടന്ന അനുശോചന യോഗത്തിൽ ജില്ല പഞ്ചായത്തംഗം ചന്ദ്രൻ കല്ലാട്ട് അധ്യക്ഷത വഹിച്ചു. ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.കെ. അനിൽകുമാർ, സ്കൂൾ മാനേജർ വി.പി. കിഷോർ, സൊസൈറ്റി പ്രസിഡൻ്റ് എം.വി. ദേവദാസൻ.
സെക്രട്ടറി പി. മുകുന്ദൻ, എ.ഇ.ഒ എൻ. സുജിത്ത്, ബി.പി.സി സി.ആർ. വിനോദ് കുമാർ, പി.ടി.എ പ്രസിഡൻ്റ് രമേശൻ കരുവാത്ത്, എം.എം. അജിത്കുമാർ, പൂർവ വിദ്യാർഥി സംഘടന പ്രസിഡൻ്റ് എ.കെ. സുരേന്ദ്രൻ, പ്രിൻസിപ്പൽ ഒ.എം. ലീന, പ്രഥമാധ്യാപിക പി.വി. ജ്യോതി, കെ. പ്രജുഷ, കെ.കെ. ദീപ, പി.വി. ഷഹിജ എന്നിവർ സംസാരിച്ചു.
അഞ്ചരക്കണ്ടി: ഹയര്‍ സെക്കൻഡറി സ്കൂളിലെ ഏഴാംതരം വിദ്യാര്‍ഥികളായ ആദിൽ ബിൻ മുഹമ്മദ്, മുഹമ്മദ് ബിസ്മുൽ ആമിർ എന്നീ കുട്ടികളുടെ നിര്യാണത്തില്‍ അനുശോചിച്ച് അഞ്ചരക്കണ്ടി എജുക്കേഷനൽ സൊസൈറ്റിയുടെ കീഴിലുള്ള അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂൾ, എ.ഇ.എസ് സ്കൂൾ എന്നിവക്ക് തിങ്കളാഴ്ച അവധിയായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.