ചക്കരക്കല്ല്: അഞ്ചരക്കണ്ടി പുഴയുടെ വിവിധ ഭാഗങ്ങളിൽ കരയിടിച്ചിൽ രൂക്ഷമായി. പുഴയോട് ചേർന്നുള്ള ഭാഗങ്ങളിലാണ് രൂക്ഷമായ കരയിടിച്ചിൽ. അഞ്ചരക്കണ്ടി-പാളയം റോഡിൽ മൂയിക്കൽ ഭാഗം കരയിടിഞ്ഞ് അപകടാവസ്ഥയിലായി.
വീതികുറഞ്ഞ റോഡിൽ രണ്ടുവാഹനങ്ങൾ ഒരേസമയം വന്നാൽ അപകടത്തിൽപെടാനുള്ള സാധ്യതയെറെയാണ്. കാടുപിടിച്ചു കിടക്കുന്നതിനാൽ കരയിടിഞ്ഞത് കൃത്യമായി കാണാൻ സാധിക്കില്ല. മൂയിക്കൽ, ചാമ്പാട്, മുണ്ടമെട്ട, മാമ്പ തുടങ്ങിയ സ്ഥലങ്ങളിലും കരയിടിച്ചിൽ രൂക്ഷമാണ്. കനത്ത മഴയിൽ പ്രദേശത്ത് വലിയ നാശനഷ്ടമാണുണ്ടായത്. തീരസംരക്ഷണത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കാര്യമായ സഹായം ലഭിക്കുന്നില്ല. കരയിടിഞ്ഞ മൂയിക്കൽ ഭാഗത്ത് സംരക്ഷണവേലി ഒരുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. അഞ്ചരക്കണ്ടി പുഴയുടെ തീരസംരക്ഷണത്തിന് നടപടി വേണമെന്ന് കർഷകരും ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.