ചക്കരക്കൽ: വീട്ടുമുറ്റത്ത് രഹസ്യ അറയിൽ സൂക്ഷിച്ച മദ്യം പിടികൂടി. കണ്ണോത്ത് വിനോദിന്റെ വീട്ടിൽനിന്നാണ് 138 കുപ്പി ഇന്ത്യൻ നിർമിത വിദേശ മദ്യവും, 51 കുപ്പി ബിയറും പിടികൂടിയത്. ഓണക്കാലത്ത് വിൽപനക്കു വേണ്ടി സംഭരിച്ചുവെച്ച മദ്യമാണ് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് ഉദ്യോഗസ്ഥർ വീട്ടിൽ പരിശോധന നടത്തിയത്. സംശയം തോന്നാത്ത വിധത്തിലാണ് വീട്ടുമുറ്റത്ത് രഹസ്യ അറ ഉണ്ടാക്കിയത്. മുമ്പും ഇദ്ദേഹത്തിന്റെ വീട്ടിൽനിന്നും മദ്യം പിടികൂടിയിരുന്നു.
വ്യാഴാഴ്ച വൈകീട്ട് നടന്ന പരിശോധനയിൽ അസി. എക്സൈസ് ഇൻസ്പെക്ടർമാരായ ഷനിൽകുമാർ, എം.കെ. സന്തോഷ്, ഗ്രേഡ് പ്രിവന്റിവ് ഓഫിസർമാരായ എൻ. രജിത് കുമാർ, എം. സജിത്ത്, സി.പി.ഒമാരായ ഗണേഷ് ബാബു, സി.വി. ബഷീർ, പി.വി. ദിവ്യ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.