ചെറുപുഴ: വാഹനങ്ങള്‍ കൈപ്പറ്റിയശേഷം പണം നല്‍കാതെ വഞ്ചിച്ചെന്ന പരാതിയില്‍ താമരശ്ശേരി പുതുപ്പാടി സ്വദേശി അസൈനാറിനെ (44) ചെറുപുഴ എസ്.ഐ എം.പി. ഷാജിയുടെ നേതൃത്വത്തിലുളള അന്വേഷണസംഘം വയനാട്ടിൽ അറസ്റ്റ് ചെയ്തു. കാനംവയലിലെ ബിനു തോമസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
കഴിഞ്ഞ മാർച്ച് 25ന് ഇന്നോവ കാറും മറ്റൊരു വാഹനവും ബിനു തോമസ് അസൈനാറിന് ഒമ്പതര ലക്ഷം രൂപക്ക് വിൽപന നടത്തിയിരുന്നു.
രണ്ടുലക്ഷം രൂപ നൽകിയ ഇയാൾ ബാക്കി തുക ജൂൺ 25ന് നൽകാമെന്ന ഉറപ്പിൽ വാഹനവുമായി പോയി. എന്നാൽ, പിന്നീട് ബാക്കി പണമോ വാഹനമോ നൽകാതെ വഞ്ചിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ബിനു തോമസ് ചെറുപുഴ പൊലീസിൽ പരാതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.