ചെറുപുഴ: പുളിങ്ങോം ടൗണിന് സമീപത്തെ കാണ്ടാവനം കെട്ടിടത്തിന് പിന്നിലെ റബര്‍ പുകപ്പുരക്ക് തീപിടിച്ച് മൂന്നര ടണ്ണോളം റബര്‍ ഷീറ്റ് കത്തിനശിച്ചു. മിഥുന് ജോസഫ് കാണ്ടാവനത്തിെൻറ ഉടമസ്ഥതയിലുള്ളതാണ് റബര്‍ ഷീറ്റ് ഉണക്കിയെടുക്കുന്ന കെട്ടിടം. ചൊവ്വാഴ്ച മൂന്നോടെയായിരുന്നു തീപിടിത്തം. പെരിങ്ങോത്ത് നിന്നും സ്റ്റേഷന് ഓഫിസര്‍ സി.പി. രാജേഷിെൻറ നേതൃത്വത്തിലെത്തിയ അഗ്നിശമന സേനയാണ് തീയണച്ചത്. ഏകദേശം എട്ട് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു.
പാടിയോട്ടുചാല്‍: അയ്യപ്പക്ഷേത്രത്തിന് സമീപത്തെ പോത്തേര കുഞ്ഞിരാമെൻറ വീടിനോട് ചേര്‍ന്നുള്ള റബര്‍ പുകപ്പുര കത്തിനശിച്ചു. പെരിങ്ങോത്തുനിന്ന് സ്റ്റേഷന് ഓഫിസര്‍ സി.പി. രാജേഷിെൻറ നേതൃത്വത്തിലെത്തിയ അഗ്നിശമനസേന തീയണച്ചു. പുകപ്പുരയില്‍ ഉണങ്ങാനിട്ട രണ്ടു ക്വിൻറലോളം റബര്‍ഷീറ്റ് കത്തിനശിച്ചു. അഗ്നിശമന സേനാംഗങ്ങളായ ടി.കെ. സുനില്‍കുമാര്‍, പി.പി. ലിജു, കെ.എം. രാജേഷ്, പി. രാഗേഷ്, അരുണ്‍ കെ. നമ്പ്യാര്‍, കെ. സജീവ്, പി.സി. മാത്യു, എ. ഗോപി, സിവില്‍ ഡിഫന്‍സ് വളൻറിയര്‍ എ. പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിലാണ് തീയണയച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.