ചെറുപുഴ: ഇന്ധനവില വർധനക്കെതിരെ പ്രതിഷേധമുയർത്തി റോളർ സ്കേറ്റിങ്ങിൽ വിദ്യാർഥിയുടെ കേരള പര്യടനം. പ്രാപ്പൊയിൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥി കെ.ആർ. ജിബിൻ ആണ് അടിക്കടി ഉയരുന്ന ഇന്ധന വിലക്കെതിരെ വേറിട്ട രീതിയിൽ പ്രതിഷേധമുയർത്തുന്നത്.
കാസർകോട് ജില്ലയിലെ ഈസ്റ്റ് എളേരി നല്ലോമ്പുഴയിൽ നിന്ന് തിങ്കളാഴ്ച രാവിലെ ഏഴിന് ആരംഭിച്ച യാത്ര 15 ദിവസങ്ങൾക്കുശേഷം തിരുവനന്തപുരം കടന്ന് കന്യാകുമാരിയിൽ അവസാനിപ്പിക്കും. ഇൻലൈൻ വീൽസ് എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ജിബിൻ തന്റെ യാത്രയുടെ ഉദ്ദേശ്യം വെളിപ്പെടുത്തിയത്.
ഇൻസ്റ്റഗ്രാമിലെ ഫോളോവേഴ്സാണ് യാത്രയെ പിന്തുണക്കുന്നത്. ദിവസവും 60 കിലോമീറ്റർ സഞ്ചരിക്കും. രാത്രിയിൽ വിശ്രമിക്കാനുള്ള ടെൻറും കൂടെ കരുതിയിട്ടുണ്ട്. റോളർ സ്കേറ്ററിൽ മുമ്പും ചെറിയ യാത്രകൾ ചെയ്തിട്ടുണ്ടെങ്കിലും ഇത്ര ദീർഘമായ യാത്ര ആദ്യമാണെന്ന് ജിബിൻ പറഞ്ഞു. പ്രാപ്പൊയിൽ നെല്ലിക്കളത്തെ പുതിയപ്പുരയിൽ രാജീവന്റെയും ഷിജിയുടെയും മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.