ചെറുപുഴ: കാര്യങ്കോട് പുഴയില്‍ ഞായറാഴ്ച ഉച്ചക്ക് കാണാതായ പെരിങ്ങോം സ്വദേശിയെ കണ്ടെത്താനായില്ല. പെരിങ്ങോം കൊരങ്ങാട് സ്വദേശി പ്രദീപനെയാണ് (42) ഞായറാഴ്ച ഉച്ച മൂന്നോടെ കാര്യങ്കോട് പുഴയുടെ ചെറുപുഴ പുതിയ പാലം ഭാഗത്ത് കാണാതായത്.
തിങ്കളാഴ്ച രാവിലെ അഗ്നിരക്ഷ സേനയുടെ പ്രത്യേകം പരിശീലനം നേടിയ മുങ്ങല്‍ വിദഗ്ധരടങ്ങിയ സ്കൂബ ടീമും എത്തി മണിക്കൂറുകളോളം തിരച്ചില്‍ നടത്തിയെങ്കിലും ശ്രമം വിഫലമായി. സ്റ്റേഷന് ഓഫിസര്‍ സി.പി. രാജേഷ്, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന് ഓഫിസര്‍മാരായ സി. ശശിധരന്, കെ.കെ.വി. ഗണേശന്, പെരിങ്ങോം, തൃക്കരിപ്പൂര്‍, പയ്യന്നൂര്‍ ഫയര്‍ സ്റ്റേഷനുകളിലെ സ്കൂബ ടീം അംഗങ്ങളായ കെ. ഗോപി, പി. രാജേഷ്, കെ. ഉന്മേഷ്, മറ്റ് ജീവനക്കാരായ പി. പ്രസാദ്, പി.വി. ലതേഷ്, പി. അനിലേഷ്, പി.പി. രാഹുല്‍, എ. രാമകൃഷ്ണന്, വി.കെ. രാജു, പി.എം. മജീദ്, പി.സി. മാത്യു, സിവില്‍ ഡിഫന്‍സ് അംഗങ്ങളായ ജിതിന്, പ്രശാന്ത്, ലക്ഷ്മണന്, ശശിധരന്, രാജേഷ് എന്നിവരാണ് തിങ്കളാഴ്ച പകല്‍ മുഴുവന്‍ തിരച്ചില്‍ നടത്തിയത്.
പയ്യന്നൂര്‍ ഡെപ്യട്ടി തഹസില്‍ദാര്‍ ഇ.കെ. രാജന്റെ നേതൃത്വത്തില്‍ റവന്യൂ അധികൃതരും ചെറുപുഴ പൊലീസും ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. അലക്സാണ്ടറും മറ്റു ജനപ്രതിനിധികളും സ്ഥലത്തെത്തി തിരച്ചിലിന് നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.