കണ്ണൂർ: ഓൺലൈനായി സമയക്രമം നൽകിയിട്ടും കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങളിൽ തിരക്ക് കുറവില്ല. കേന്ദ്രങ്ങളിൽ നേരിട്ടെത്തി കുത്തിവെപ്പ് എടുക്കുേമ്പാൾ തിരക്ക് നിയന്ത്രിക്കാനാവാതെ വന്നപ്പോഴാണ് സ്പോട്ട് രജിസ്ട്രേഷൻ ഒഴിവാക്കി ടോക്കൺ സംവിധാനമടക്കം ഓൺലൈനാക്കിയത്. ശനിയാഴ്ച 95 കേന്ദ്രങ്ങളിലാണ് വാക്സിനേഷനുണ്ടായത്. ഓൺലെനായി ലഭിച്ച സമയക്രമം പാലിക്കാതെ ഉച്ചക്ക് ശേഷം സമയം ലഭിച്ചവര്‍പോലും രാവിലെതന്നെ വിതരണ കേന്ദ്രങ്ങളിലെത്തിയിരുന്നു.
മെഗാ കേന്ദ്രങ്ങളിലടക്കം മിക്കയിടത്തും നീണ്ടവരിയായിരുന്നു. ഓൺലൈനിൽ സമയക്രമത്തിെൻറയും വാക്സിെൻറ ലഭ്യതയുടെയും സൗകര്യത്തിൽ കിലോമീറ്ററുകൾക്കപ്പുറമുള്ള കേന്ദ്രങ്ങളെ തെരഞ്ഞെടുത്തവരും ഏറെയാണ്. കോവിഡ് സാഹചര്യത്തിൽ വാക്സിനായുള്ള ഇത്തരം ദീർഘയാത്രകൾ ഒഴിവാക്കണമെന്നാണ് ആരോഗ്യവകുപ്പിെൻറ നിർദേശം. അൽപം കാത്തിരുന്നാൽ താമസസ്ഥലത്തിന് അടുത്തുള്ള കേന്ദ്രങ്ങൾ കുത്തിവെപ്പിനായി ലഭിക്കും. ശനിയാഴ്ച കർശന നിയന്ത്രണങ്ങൾ നിലനിൽക്കെ ഇരുപതും മുപ്പതും കിലോമീറ്റർ അകലെയുള്ള കുത്തിവെപ്പ് കേന്ദ്രങ്ങളിൽ ആളുകൾ എത്തുന്നതായി പൊലീസ് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. സ്വന്തം തദ്ദേശസ്ഥാപനങ്ങളിലോ അടുത്ത സ്ഥലങ്ങളിലോ സജ്ജീകരിച്ച കുത്തിവെപ്പുകേന്ദ്രങ്ങളിലെത്തി വാക്സിനെടുക്കണമെന്നാണ് ആരോഗ്യവകുപ്പ് നിർദേശം.
ദീർഘയാത്രകൾ ഒഴിവാക്കുന്നതാണ് ഉചിതം. ദൂരപ്രദേശങ്ങളിൽനിന്ന് ആളുകളെത്തി വാക്സിനെടുക്കുേമ്പാൾ കുത്തിവെപ്പ് കേന്ദ്രങ്ങളുടെ പരിധിയിലെ പ്രായമായവർക്കും ദീർഘയാത്ര സാധ്യമാകാത്ത രോഗികൾക്കും ആവശ്യമായ പരിഗണന ലഭിക്കാതെവരുന്ന സാഹചര്യവുമുണ്ടാകുന്നുണ്ട്. ഞായറാഴ്ച ഏഴ് കേന്ദ്രങ്ങളിലാണ് വാക്സിനേഷനുണ്ടാവുക. വെള്ളിയാഴ്ച വൈകിട്ട് 35,000 ഡോസ് വാക്സിനാണ് ജില്ലയിലെത്തിയത്. ശനി, ഞായർ ദിവസങ്ങളിലെ വാക്സിനേഷന് മാത്രമാണ് ഇതുണ്ടാവുകയുള്ളൂ. ഞായറാഴ്ച വാക്സിൻ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാ തദ്ദേശസ്ഥാപനങ്ങളിലും മെഗാ ക്യാമ്പുകളിലും കുത്തിവെപ്പ് നൽകണമെങ്കിൽ ജില്ലയിൽ 30,000 മുതൽ 40,000 വരെ വാക്സിൻ ഡോസ് ആവശ്യമാണ്.
സമയക്രമം പാലിക്കണം
–ജില്ല കലക്ടര്‍
കോവിഡ് വാക്സിന് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത ഓരോരുത്തരും തങ്ങള്‍ക്ക് അനുവദിക്കപ്പെട്ട സമയത്ത് മാത്രമേ വിതരണകേന്ദ്രങ്ങളില്‍ എത്തിച്ചേരാവൂ എന്ന് ജില്ല കലക്ടര്‍ ടി.വി. സുഭാഷ് കര്‍ശന നിർദേശം നല്കി. വാക്സിന് എടുക്കാന്‍ എത്തുന്നവരുടെ മൊബൈലിലുള്ള രജിസ്ട്രേഷന് വിവരങ്ങള്‍ പരിശോധിച്ച് അനുവദിച്ചസമയത്ത് തന്നെയാണോ എത്തിയതെന്ന് പൊലീസ് ഉറപ്പുവരുത്തണം. അനുവദിക്കപ്പെട്ട സമയത്തിനുമുമ്പേ എത്തി അനാവശ്യ തിരക്ക് സൃഷ്ടിക്കുന്നവരെ കണ്ടെത്താനും ശക്തമായ നടപടി സ്വീകരിക്കാനും പൊലീസ് മേധാവികള്‍ക്ക് കലക്ടര്‍ നിർദേശം നല്കി.
നിർദേശങ്ങൾ പാലിക്കാതെ നേരത്തേവരുന്നവര് പദ്ധതിയുടെ ലക്ഷ്യത്തെ തന്നെ പരാജയപ്പെടുത്തുകയാണ് ചെയ്യുന്നത്. സ്വയം അപകടത്തില്‍പെടുകയും മറ്റുള്ളവരെ അപകടത്തിലാക്കുകയും ചെയ്യുന്ന ഇത്തരം പ്രവൃത്തികള്‍ ആരുടെയും ഭാഗത്തുനിന്നുണ്ടാവരുതെന്നും ജില്ല കലക്ടര്‍ പറഞ്ഞു.
തിരക്ക് നിയന്ത്രിക്കാന്‍ നടപടി –പൊലീസ് മേധാവി
ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ആരോഗ്യവകുപ്പ് ഏര്‍പ്പാടാക്കിയ കോവിഡ് വാക്സിനേഷന് സെൻററുകളിലെ തിരക്ക് നിയന്ത്രിക്കാന്‍ ഞായറാഴ്ച മുതൽ പൊലീസ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് അറിയിച്ചു. എല്ലാ വാക്സിനേഷന് സെൻററുകളിലും അനിയന്ത്രിതമായ തിരക്കാണ് അനുഭവപ്പെടുന്നത്.
അതുകൊണ്ടുതന്നെ ജനങ്ങള്‍ സാമൂഹിക അകലം പാലിക്കുകയോ മറ്റ് കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുകയോ ചെയ്യാത്ത അവസ്ഥയാണ്. പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ കിട്ടിയ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ രേഖകള്‍ സഹിതം അവര്‍ക്ക് അനുവദിക്കപ്പെട്ട സെൻററുകളില്‍ എത്തിച്ചേരേണ്ട സമയത്ത് മാത്രം എത്തണം. നേരത്തെ വാക്സിനേഷന് സെൻററുകളില്‍ എത്തി തിരക്കും ബഹളവും ഉണ്ടാക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് കമീഷണര്‍ ആർ. ഇളങ്കോ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.