എടക്കാട്: എടക്കാട്ടെ ഭൂതത്താൻ കുന്നിന്റെ സുരക്ഷ ഭിത്തിയുടെ നിർമാണം പൂർത്തിയായി. ഇതോടെ ഇത് വഴിയുള്ള സർവിസ് റോഡിലെ ഗതാഗതവും പുന:സ്ഥാപിച്ചു. കുന്നിനോട് ചേർന്ന് സുരക്ഷ ഭിത്തിയുടെ നിർമാണം നടക്കുന്നതിനാൽ കഴിഞ്ഞ ഒരു മാസമായി സർവിസ് റോഡും അടച്ചിരുന്നു. കണ്ണൂരിൽ നിന്ന് തലശ്ശേരിയിലേക്ക് പോകുന്ന കിഴക്ക് ഭാഗം സർവിസ് റോഡാണ് കുന്നിടിച്ചിൽ ഭീഷണിയെ തുടർന്ന് അടച്ചിട്ടത്.
മഴക്കു മുമ്പ് സുരക്ഷഭിത്തി കെട്ടിയത് പാതി വഴിക്ക് നിർത്തിവെച്ചതിനാൽ മണ്ണിടിഞ്ഞ് റോഡ് നിറയെ ചളി വന്ന് നിറഞ്ഞിരുന്നു. നിലവിൽ കമ്പി കെട്ടിയ ഭാഗത്തെ മുഴുവൻ പണികളും പൂർത്തിയാക്കിയിട്ടുണ്ട്. മുഴപ്പിലങ്ങാട് പഞ്ചായത്ത് ഓഫിസിന് സമീപത്തുള്ള ഭൂതത്താൻ കുന്നിന്റെ ഭിത്തി നിർമാണം പാതിവഴിയിൽ നിർത്തിവെച്ചതും ഇതിന്റെ തകർച്ചാഭീഷണിയെ കുറിച്ചും മാധ്യമം തുടർച്ചയായി വാർത്തകൾ നൽകിയിരുന്നു. മുമ്പുണ്ടായതു പോലെ നിലവിൽ മണ്ണും ചളിയും റോഡിലേക്ക് ഒലിക്കുന്നില്ലെന്നും ഭിത്തി കെട്ടയത് പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കമ്പനി അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.