സ്വർണക്കടത്ത് ക്വട്ടേഷൻ സംഘവുമായി ബന്ധം: ബ്രാഞ്ച് അംഗത്തെ പുറത്താക്കി സി.പി.എം

കണ്ണൂർ: സ്വർണക്കടത്ത് ക്വട്ടേഷൻ സംഘവുമായി ബന്ധമുള്ള സി.പി.എം അംഗത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കി. കണ്ണൂർ പെരിങ്ങോം എരമം സെൻട്രൽ ബ്രാഞ്ച് അംഗം സജേഷിനെയാണ് പുറത്താക്കിയത്. ഡി.വൈ.എഫ്.ഐ എരമരം സെൻട്രൽ മേഖല അംഗമാണ് സജേഷ്.

അർജുൻ ആയങ്കി അടക്കമുള്ള സ്വർണം പൊട്ടിക്കൽ സംഘവുമായി സജേഷിന് ബന്ധമു​ണ്ടെന്ന് നേരത്തേ ആരോപണമുയർന്നിരുന്നു. എന്നാൽ അന്നൊന്നും സജീഷിനെതിരെ പാർട്ടി നടപടി എടുത്തിരുന്നില്ല. കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി. സത്യപാലന്റെ ഡ്രൈവർ കൂടിയായ സജേഷിന് പാർട്ടി സംരക്ഷണമൊരുക്കുന്ന എന്ന ആരോപണവും നിലനിന്നിരുന്നു.

കഴിഞ്ഞ മേയിലായിരുന്നു സജേഷും അർജുൻ ആയങ്കിയും അടക്കമുള്ള സംഘം പയ്യന്നൂർ കാനായിൽ സ്വർണം പൊട്ടിക്കാൻ എത്തിയത്. എന്നാൽ ഇവിടെവെച്ച് നാട്ടുകാരും പാർട്ടി പ്രവർത്തകരും ​ചേർന്ന് സജേഷിന് പിടികൂടി. തുടർന്നാണ് ഇപ്പോൾ പാർട്ടി നടപടി എടുത്തിരിക്കുന്നത്.

Tags:    
News Summary - CPM expelled branch member

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.