കാറിന് തീപിടിച്ച് മരണം: ഷോർട്ട് സർക്യൂട്ട് തന്നെയെന്ന് മോട്ടോർ വാഹനവകുപ്പ് റിപ്പോർട്ട്

ക​ണ്ണൂ​ർ: ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​ക​വെ ഗ​ർ​ഭി​ണി​യും ഭ​ർ​ത്താ​വും കാ​ർ ക​ത്തി മ​രി​ച്ച സം​ഭ​വ​ത്തി​ന് കാ​ര​ണം ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ട് ത​ന്നെ​യെ​ന്ന് മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പി​ന്റെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്. ട്രാ​ൻ​സ്​​പോ​ർ​ട്ട് ക​മീ​ഷ​ണ​ർ​ക്ക് ചൊ​വ്വാ​ഴ്ച സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കു​ന്ന​ത്.

കാ​ർ പെ​ട്ടെ​ന്ന് ക​ത്താ​ൻ കാ​ര​ണം കു​പ്പി​ക​ളി​ൽ സൂ​ക്ഷി​ച്ച പെ​ട്രോ​ൾ ഉ​ൽ​പ​ന്ന​മാ​ണെ​ന്ന അ​ഭ്യൂ​ഹം പ​ര​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വി​ശ​ദ പ​രി​ശോ​ധ​ന ന​ട​ത്തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ ട്രാ​ൻ​സ്​​പോ​ർ​ട്ട് ക​മീ​ഷ​ണ​ർ നി​ർ​ദേ​ശ​വും ന​ൽ​കി. അ​ന്വേ​ഷ​ണ​ത്തി​നാ​യി ക​ണ്ണൂ​ർ ആ​ർ.​ടി.​ഒ ഇ.​എ​സ്. ഉ​ണ്ണി​കൃ​ഷ്ണ​ൻ, എ​ൻ​ഫോ​ഴ്സ്മെ​ന്റ് ആ​ർ.​ടി.​ഒ എ.​സി. ഷീ​ബ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക​സം​ഘ​ത്തെ രൂ​പ​വ​ത്ക​രി​ച്ചു.

കു​പ്പി​ക​ളി​ൽ വെ​ള്ള​മാ​ണെ​ന്നാ​ണ് മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പി​ന്റെ നി​ഗ​മ​നം. പ​തി​മു​ഖം പോ​ലെ​യു​ള്ള വ​സ്തു​ക്ക​ൾ ചേ​ർ​ത്ത് തി​ള​പ്പി​ച്ച​തി​നാ​ലാ​ണ് വെ​ള്ള​ത്തി​ന് ചു​വ​പ്പു​നി​റ​മു​ണ്ടാ​യ​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

കാ​റി​ന്റെ സ്റ്റി​യ​റി​ങ്ങി​ന് അ​ടി​യി​ൽ​നി​ന്നാ​ണ് തീ​നാ​ളം ഉ​യ​ർ​ന്ന​ത്. ഏ​തെ​ങ്കി​ലും​ത​ര​ത്തി​ൽ തീ ​ആ​ളി​പ്പ​ട​രാ​ൻ സ​ഹാ​യി​ക്കു​ന്ന വ​സ്തു​ക്ക​ൾ കാ​റി​ലു​ണ്ടാ​യി​രു​ന്നോ എ​ന്ന​കാ​ര്യം ഫോ​റ​ൻ​സി​ക് റി​പ്പോ​ർ​ട്ട് വ​ന്നാ​ൽ മാ​ത്ര​മേ ഉ​റ​പ്പി​ക്കാ​നാ​വൂ. കാ​റി​ൽ​നി​ന്ന് ക​ണ്ടെ​ത്തി​യ കു​പ്പി​ക​ളി​ൽ പെ​ട്രോ​ളാ​ണെ​ന്ന അ​ഭ്യൂ​ഹം പ​ര​ന്നി​രു​ന്നെ​ങ്കി​ലും ഇ​ക്കാ​ര്യം മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് അ​ധി​കൃ​ത​ർ നേ​ര​ത്തെ നി​ഷേ​ധി​ച്ചി​രു​ന്നു.

അ​പ​ക​ട​ത്തി​ന് ത​ലേ​ദി​വ​സം മാ​ഹി​യി​ൽ​നി​ന്ന് ഫു​ൾ​ടാ​ങ്ക് എ​ണ്ണ​യ​ടി​ച്ച കാ​റി​ൽ എ​ന്തി​നാ​ണ് ര​ണ്ട് കു​പ്പി പെ​ട്രോ​ൾ സൂ​ക്ഷി​ക്കു​ന്ന​തെ​ന്നും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ർ​ത്ത​ക​ൾ മ​ക്ക​ളെ ന​ഷ്ട​പ്പെ​ട്ട​തി​നൊ​പ്പം വേ​ദ​ന​യു​ണ്ടാ​ക്കു​ന്ന​താ​ണെ​ന്നും മ​രി​ച്ച റീ​ഷ​യു​ടെ പി​താ​വ് കെ. ​വി​ശ്വ​നാ​ഥ​ൻ ക​ഴി​ഞ്ഞ​ദി​വ​സം പ്ര​തി​ക​രി​ച്ചി​രു​ന്നു.

ഫെ​ബ്രു​വ​രി ര​ണ്ടി​ന് രാ​വി​ലെ ക​ണ്ണൂ​ർ ജി​ല്ല ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കു​ന്ന​തി​നി​ട​യി​ലാ​ണ് കു​റ്റ്യാ​ട്ടൂ​ർ സ്വ​ദേ​ശി​ക​ളാ​യ റീ​ഷ​യും ഭ​ർ​ത്താ​വ് പ്ര​ജി​ത്തും കാ​ർ ക​ത്തി​മ​രി​ച്ച​ത്.

ക​ത്തി​യ വാ​ഹ​ന​ത്തി​ൽ മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പും ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​രും പൊ​ലീ​സും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കു​പ്പി​ക​ൾ ക​ത്തി​യ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​വ ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​ക്കാ​യി അ​യ​ച്ചി​ട്ടു​ണ്ട്. കാ​ർ ക​ത്തി​യ​തി​ന്റെ കാ​ര​ണ​ത്തെ​ക്കു​റി​ച്ച് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ൾ​പ്പെ​ടെ​യു​ള്ള ഏ​ജ​ൻ​സി​ക​ൾ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി​വ​രു​ക​യാ​ണ്.

Tags:    
News Summary - Death due to car fire-Motor vehicle department reports that it was short circuit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.