റെയിൽവേ ജീവനക്കാരിയെ ക​ത്തി​ചൂ​ണ്ടി ഭീഷണിപ്പെടുത്തിയ സംഭവത്തിലെ പ്രതി പിടിയിൽ


ചെ​റു​കു​ന്ന്: ജോ​ലി​ക്കി​ട​യി​ൽ റെ​യി​ൽ​വേ ജീ​വ​ന​ക്കാ​രി​യെ ക​ത്തി​ചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ പ്ര​തി​യെ ക​ണ്ണ​പു​രം പൊ​ലീ​സ് പി​ടി​കൂ​ടി. അ​ന്ത​ർ സം​സ്​​ഥാ​ന​ക്കാ​ര​നാ​യ ചെ​റു​കു​ന്നി​ലെ അ​ൽ​ഫ ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​ൻ ശം​ഭു​നാ​ഥ് ജാ​ന​യാ​ണ് (31) പി​ടി​യി​ലാ​യ​ത്.

ചെ​റു​കു​ന്ന് പൊ​ലീ​സ് സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ചെ​റു​കു​ന്ന് കോ​ൺ​വെൻറ്​ റോ​ഡ് എ​ൽ.​സി ന​മ്പ​ർ 253 റെ​യി​ൽ​വേ ഗേ​റ്റി​ലെ പോ​യ​ൻ​റ്​​സ്​​വി​മ​ൻ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്ന പി. ​മേ​ന​ക​യെ​യാ​ണ്(37) ഗേ​റ്റ് ലോ​ഡ്ജി​ൽ ശം​ഭു​നാ​ഥ്​ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത്. ക​ഴി​ഞ്ഞ 26ന് ​അ​ർ​ധ​രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. സു​മാ​ർ 30 വ​യ​സ്സ് തോ​ന്നി​ക്കു​ന്ന ക​ണ്ടാ​ല​റി​യാ​വു​ന്ന പു​രു​ഷ​നാ​ണ് ഗേ​റ്റ് ലോ​ഡ്ജി​ന​ക​ത്തേ​ക്ക് കൈ​യി​ൽ ക​ത്തി​യു​മാ​യി അ​തി​ക്ര​മി​ച്ചു​ക​യ​റി മേ​ന​ക​യെ ത​ട​ഞ്ഞ്​ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത്.

പ്ര​തി​യി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ മേ​ന​ക പെ​പ്പ​ർ സ്പ്രേ ​ഉ​പ​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു. മേ​ന​ക​യു​ടെ പ​രാ​തി പ്ര​കാ​ര​മാ​ണ് ക​ണ്ണ​പു​രം പൊ​ലീ​സ് കേ​സ് ര​ജി​സ്​​റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്തു.


Tags:    
News Summary - Defendant arrested for threatening railway employee with knife

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.