കണ്ണൂർ: അതിദരിദ്ര വിഭാഗത്തില്‍പെട്ട കര്‍ഷക കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് പശുക്കളെ നല്കുന്ന ക്ഷീരവികസന വകുപ്പിന്റെ പദ്ധതി വിജയത്തിലേക്ക്. 90 ശതമാനം സബ്സിഡിയോടുകൂടി ഒരു കറവപ്പശുവിനെയും കിടാവിനെയും നൽകുന്നതാണ് പദ്ധതി. 1.06 ലക്ഷം രൂപ ചെലവ് വരുന്ന പശു യൂനിറ്റിന് 95,400 രൂപ സബ്സിഡി ലഭിക്കും.
പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വിവിധ ബ്ലോക്കുകളിലായി 15 കുടുംബങ്ങള്‍ക്ക് പശു യൂനിറ്റുകളെ നല്‍കിയിട്ടുണ്ട്. ജില്ലയില്‍ ഏകദേശം 14.31 ലക്ഷം രൂപയോളം ഇതിനായി ക്ഷീരവികസന വകുപ്പ് ചെലവഴിച്ചു. ക്ഷീരസംഘങ്ങളുടെ സഹകരണത്തോടുകൂടിയാണ് പദ്ധതി നടപ്പാക്കുന്നത്.
ജീവിതമാര്‍ഗമായി പശുവിനെ വളര്‍ത്താന്‍ തയാറുള്ള ദരിദ്ര വിഭാഗത്തിലുള്ള സ്ത്രീകളില്‍ നിന്നാണ് ഇതിനുള്ള അപേക്ഷ സ്വീകരിക്കുന്നത്. അര്‍ഹരായ ഉപഭോക്താക്കളെ ഓരോ ബ്ലോക്കില്‍ നിന്ന് വകുപ്പ് നേരിട്ടും ക്ഷീരസംഘങ്ങളുടെ സഹായത്താലും കണ്ടെത്തിയാണ് സഹായം ലഭ്യമാക്കുന്നത്. സ്ത്രീകള്‍ക്ക് ഉപജീവനമാര്‍ഗം ലഭ്യമാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ജില്ലയില്‍ പാലുൽപാദന രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കാനുള്ള പ്രവര്‍ത്തനത്തിന് ഊര്‍ജം നല്കിയ മറ്റൊരു പദ്ധതിയാണ് മില്‍ക്ക് ഷെഡ് പദ്ധതി. നാടന്‍ സങ്കരയിനം പശുക്കളുടെ വിതരണം, കാലിത്തൊഴുത്ത് നിര്‍മാണം, നവീകരണം, ആവശ്യാധിഷ്ഠിത ധനസഹായം, ഡെയറി ഫാമുകളുടെ നവീകരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഈ പദ്ധതിയിലൂടെ നടപ്പാക്കി.
പദ്ധതിക്കായി 1.84 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. മില്‍ക്ക് ഷെഡ് പദ്ധതിയിലൂടെ ജില്ലയിലെ പാലുൽപാദനം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തിലേക്ക് അടുക്കുകയാണ്. കൂടാതെ, ക്ഷീരകര്‍ഷകരെയും കന്നുകാലികളെയും ഉള്‍പ്പെടുത്തി ക്ഷീര സാന്ത്വനം എന്ന പേരില്‍ സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കിവരുന്നു.
തീറ്റപ്പുല്‍കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 148 ഹെക്ടറിലേറെ പുല്‍കൃഷി വ്യാപിപ്പിച്ചു. കാലിത്തീറ്റ സബ്സിഡി ഇനത്തില്‍ 33.12 ലക്ഷം രൂപ ചെലവഴിച്ചു. വിവിധ പദ്ധതികളിലൂടെ പാലുൽപാദനത്തില് സ്വയംപര്യാപ്തത കൈവരിക്കാനുള്ള ശ്രമത്തിലാണ് ക്ഷീരവികസന വകുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.