കണ്ണൂര്‍: റവന്യൂ ജില്ല സ്‌കൂള്‍ കലോത്സവം നവംബര്‍ 22 മുതല്‍ 26 വരെ നടക്കും. സംഘാടക സമിതി രൂപവത്കരണ യോഗം മേയര്‍ ടി.ഒ. മോഹനന്‍ ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ മുനിസിപ്പല്‍ ഹയര്‍ സെക്കൻഡറി സ്‌കൂള്‍, ടൗണ്‍ സ്‌ക്വയര്‍, ടൗണ്‍ എച്ച്.എസ്.എസ്, ശിക്ഷക് സദന്‍ പ്രധാന ഹാള്‍, ശിക്ഷക് സദന്‍ മിനി ഹാള്‍, താവക്കര യു.പി, തളാപ്പ് മിക്സഡ് യു.പി, സെന്റ് മൈക്കിള്‍സ് സ്‌കൂള്‍, ബാങ്ക് ഓഡിറ്റോറിയം, സെന്റ് തെരേസാസ് എച്ച്.എച്ച്.എസ്/ ജവഹര്‍ ലൈബ്രറി ഹാള്‍, സ്പോര്‍ട്സ് കൗണ്‍സില്‍ ഹാള്‍, കണ്ണൂര്‍ നോര്‍ത്ത് ബി.ആര്‍.സി ഹാള്‍, ടി.ടി.ഐ ഹാള്‍, ടി.ടി.ഐ റൂം എന്നീ 14 വേദികളിലായാണ് കലോത്സവം നടക്കുക.
15 ഉപജില്ലകളില്‍നിന്നായി 6000 കുട്ടികള്‍ പങ്കെടുക്കും. 297 മത്സരയിനങ്ങളാണുണ്ടാവുക. ഹരിത പ്രോട്ടോകോള്‍ പാലിച്ചാണ് കലോത്സവം നടക്കുക.
കണ്ണൂര്‍ ശിക്ഷക് സദനില്‍ നടന്ന യോഗത്തില്‍ കടന്നപ്പള്ളി രാമചന്ദ്രന്‍ എം.എല്‍.എ ചെയര്‍മാനും മേയര്‍ വര്‍ക്കിങ് ചെയര്‍മാനുമായ സംഘാടക സമിതിയും 14 സബ് കമ്മിറ്റികളുമാണ് രൂപവത്കരിച്ചത്. ജില്ല പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ അഡ്വ. കെ.കെ. രത്നകുമാരി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യ മുഖ്യാതിഥിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.