കണ്ണൂർ: അത്താഴക്കുന്നിൽ കാറിൽ കടത്തുകയായിരുന്ന ഒരു കിലോ ഹഷീഷ് ഓയിലും എം.ഡി.എം.എയും കഞ്ചാവും പിടികൂടിയ സംഭവത്തിലെ മുഖ്യപ്രതി കീഴടങ്ങി. കൊല്ലം സ്വദേശിയും കണ്ണൂർ ബർണശ്ശേരിയിലെ താമസക്കാരനുമായ വിൽഫ്രഡ് ഡേവിഡ് (ജാക്കി-40) ആണ് കോടതിയിൽ കീഴടങ്ങിയത്.
കഴിഞ്ഞദിവസം കീഴടങ്ങിയ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ടൗൺ ഇൻസ്പെക്ടർ ബിനു മോഹന്റെ നേതൃത്വത്തിൽ അത്താഴക്കുന്നിൽ തെളിവെടുപ്പ് നടത്തി. പ്രതിക്കായി കൊല്ലത്തടക്കം തിരച്ചിൽ നടക്കുന്നതിനിടയിലാണ് പ്രതി കോടതിയിൽ കീഴടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.