ആലക്കോട്: തിരുവോണത്തലേന്ന് ആലക്കോട് ടൗൺ കോളി റോഡരികിൽ കണ്ടെത്തിയ തേർത്തല്ലി കൊടോപള്ളി സ്വദേശി നരോലികുന്നേൽ കുര്യെൻറ (65) മരണം കൊലപാതകമാണെന്ന് തെളിഞ്ഞു.സംഭവത്തിൽ ആലക്കോട് കോളി റോഡിൽ താമസിക്കുന്ന ഓട്ടോ ഡ്രൈവർ കടുവക്കൻഞ്ചേരി മുഹമ്മദ് ഹനീഫയെ (45) ആലക്കോട് സി.ഐ കെ.ജെ. വിനോയി അറസ്റ്റുചെയ്തു.
ഇരുവരും വീട്ടിലിരുന്ന് മദ്യപിക്കുകയും തുടർന്നുണ്ടായ വഴക്കിൽ ഹനീഫ, കുര്യനെ ശക്തിയായി പിടിച്ചുതള്ളുകയുമായിരുന്നു. നിലത്തുവീണ കുര്യെൻറ തലയുടെ പിന്നിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ തെളിഞ്ഞതിനെ തുടർന്നാണ് ഹനീഫയെ പൊലീസ് അറസ്റ്റുചെയ്തത്. കണ്ണൂരിൽ നിന്ന് ഫോറൻസിക് സംഘവും കണ്ണൂർ മെഡിക്കൽ കോളജ് സർജൻ ഡോ. ഗോപാലകൃഷ്ണപിള്ളയും ആലക്കോെട്ടത്തി സ്ഥലം സന്ദർശിച്ചിരുന്നു.
മരിച്ച കുര്യൻ ആലക്കോട് ടൗണിൽ ചില്ലറ ജോലികൾ ചെയ്ത് ജീവിച്ചുവരുകയായിരുന്നു. കുര്യെൻറ കൊലപാതകത്തിൽ സംശയം പ്രകടിപ്പിച്ച ബന്ധുക്കൾ ആലക്കോട് പൊലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് അന്വേഷണവും അറസ്റ്റും നടന്നത്. ഹനീഫയെ കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.