അഞ്ചരക്കണ്ടി: റീടാറിങ്ങിന് ഫണ്ട് അനുവദിച്ചിട്ട് മാസങ്ങൾ പിന്നിട്ടിട്ടും പ്രവൃത്തികൾ തുടങ്ങാത്തതിൽ നാട്ടുകാരിൽ പ്രതിഷേധം. കീഴല്ലൂർ വാട്ടർ അതോറിറ്റിക്ക് മുൻവശത്തെ റോഡ് റീടാറിങ് വൈകിപ്പിക്കുന്ന അധികൃതരുടെ നടപടിയിലാണ് പ്രതിഷേധം.
പൂർണമായും പൊട്ടിപ്പൊളിഞ്ഞ കീഴല്ലൂർ ഡാം സെറ്റ് റോഡ് റീടാറിങ് ചെയ്യുന്നതിന് മാസങ്ങൾക്ക് മുമ്പ് തന്നെ ഫണ്ടുകൾ പാസായിരുന്നു. എന്നാൽ, പ്രവൃത്തികൾ തുടങ്ങാൻ അധികൃതർ മെല്ലെപോക്ക് നയമാണ് സ്വീകരിക്കുന്നത്.ഏതാണ്ട് നൂറ് മീറ്റർ മാത്രം ടാറിങ് നടത്തേണ്ട റോഡിന്റെ പ്രവൃത്തി എന്തിനാണ് വൈകിപ്പിക്കുന്നത് എന്നാണ് നാട്ടുകാർ ചോദിക്കുന്നത്.
ഏഴ് ദിവസം മുമ്പ് ടാറിങ് പ്രവൃത്തിക്ക് ആവശ്യമായ ടാറും ഇറക്കി വെച്ചിട്ടുണ്ട്. എന്നാൽ, പ്രവ്യത്തികൾ മാത്രം ആരംഭിക്കുന്നില്ല . കൂത്തുപറമ്പ്,കിണവക്കൽ ഭാഗങ്ങളിൽ നിന്നുള്ളവർക്ക് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് എത്താനുള്ള എളുപ്പ റോഡ് കൂടിയാണിത്. ഏതാണ്ട് 10 വർഷം മുമ്പാണ് ടാറിങ് പ്രവൃത്തി നടത്തിയത്. ടാറിങ് മഴയ്ക്കു മുമ്പ് നടത്തണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.