മി​ക​ച്ച തേ​നീ​ച്ച ക​ർ​ഷ​ക​ൻ ഷാ​ജു ജോ​സ​ഫ്​, മി​ക​ച്ച മ​ണ്ണു​സം​ര​ക്ഷ​ണ​ത്തി​നു​ള്ള അ​വാ​ർ​ഡ്​ നേ​ടി​യ ജോ​ർ​ജ്​ എം. ​മാ​ത്യു

കർഷക അവാർഡിൽ മനംനിറഞ്ഞ്​ കണ്ണൂർ

ക​ണ്ണൂ​ർ ജി​ല്ല​ക്ക്​ ല​ഭി​ച്ച സം​സ്​​ഥാ​ന​ത​ല കർഷക അ​വാ​ർ​ഡുകൾ:
1. മി​ക​ച്ച ക​ർ​ഷ​ക​ൻ
2. മ​ണ്ണു​സം​ര​ക്ഷ​ണ രം​ഗ​ത്തെ മി​ക​ച്ച ക​ർ​ഷ​ക​ൻ
3. മി​ക​ച്ച തേ​നീ​ച്ച ക​ർ​ഷ​ക​ൻ
4. മി​ക​ച്ച കൃ​ഷി അ​സി​സ്​​റ്റ​ൻ​റി​നു​ള്ള ര​ണ്ടാം സ്​​ഥാ​നം
5. വി​ദ്യാ​ല​യ​ങ്ങ​ളി​ൽ പ​ച്ച​ക്ക​റി​കൃ​ഷി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന
സ്​​ഥാ​പ​ന മേ​ധാ​വി​ക്കു​ള്ള മൂ​ന്നാം സ്​​ഥാ​നം
6. മി​ക​ച്ച ​െറ​സി​ഡ​ൻ​റ്​​സ്​ അ​സോ​സി​യേ​ഷ​നു​ള്ള ഒ​ന്നാം സ്​​ഥാ​നം
7. മി​ക​ച്ച ട്രൈ​ബ​ൽ ക്ല​സ്​​റ്റ​റി​നു​ള്ള ര​ണ്ടാം സ്​​ഥാ​നം

ക​ണ്ണൂ​ർ: കാ​ർ​ഷി​ക വി​ക​സ​ന ക​ർ​ഷ​ക​ക്ഷേ​മ വ​കു​പ്പി​െൻറ​ സം​സ്​​ഥാ​ന​ത​ല ക​ർ​ഷ​ക അ​വാ​ർ​ഡി​ൽ മ​നം​നി​റ​ഞ്ഞ്​ ക​ണ്ണൂ​ർ. ഏ​ഴ്​ അ​വാ​ർ​ഡു​ക​ളാ​ണ്​ ജി​ല്ല​ക്കു​ ല​ഭി​ച്ച​ത്. ത​ളി​പ്പ​റ​മ്പ്​ ഉ​ദ​യ​ഗി​രി​യി​ലെ പ​രു​വി​ലാ​ങ്ക​ൽ പി.​ബി. അ​നീ​ഷാ​ണ്​​ ഏ​റ്റ​വും മി​ക​ച്ച ക​ർ​ഷ​ക​ൻ.

ആ​ല​ക്കോ​ട്​ തേ​ർ​ത്ത​ല്ലി​യി​ലെ മ​ണ​ലി​ൽ ഹൗ​സി​ൽ ജോ​ർ​ജ്​ എം. ​മാ​ത്യു​വി​ന്​ മ​ണ്ണു​സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന ഏ​റ്റ​വും മി​ക​ച്ച ക​ർ​ഷ​ക​നു​ള്ള ക്ഷോ​ണി സം​ര​ക്ഷ​ണ അ​വാ​ർ​ഡാ​ണ്​ ല​ഭി​ച്ച​ത്. 25,000 രൂ​പ​യും സ്വ​ർ​ണ​മെ​ഡ​ൽ, ഫ​ല​കം, സ​ർ​ട്ടി​ഫി​ക്ക​റ്റ്​ എ​ന്നി​വ​യും അ​ട​ങ്ങി​യ​താ​ണ്​ അ​വാ​ർ​ഡ്. യു​നൈ​റ്റ​ഡ്​ ഇ​ന്ത്യ ഇ​ൻ​ഷു​റ​ൻ​സ്​ അ​ഡ്​​മി​നി​​ട്രേ​റ്റി​വ്​ ഒാ​ഫി​സ​റാ​യി വി​ര​മി​ച്ച​ശേ​ഷ​മാ​ണ്​ ഇ​ദ്ദേ​ഹം മ​ണ്ണു​സം​ര​ക്ഷ​ണ രം​ഗ​ത്ത്​ സ​ജീ​വ​മാ​യ​ത്. സ​ർ​വി​സി​ലി​രി​ക്കെ ത​ന്നെ ഇൗ ​രം​ഗ​ത്ത്​ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. എ​ന്നാ​ൽ, വി​ര​മി​ച്ച​ശേ​ഷം ക​ഴി​ഞ്ഞ നാ​ലു​വ​ർ​ഷ​മാ​യി ഇൗ ​രം​ഗ​ത്തു മാ​ത്ര​മാ​ണ്​ ശ്ര​ദ്ധ​പ​തി​പ്പി​ക്കു​ന്ന​ത്. സോ​യി​ൽ ക​ൺ​സ​ർ​വേ​ഷ​ൻ വ​കു​പ്പി​െൻറ സ​ഹാ​യ​ത്തോ​ടെ നേ​ര​േ​ത്ത ക​യ്യാ​ല പ​ദ്ധ​തി ന​ട​പ്പാ​ക്കി​യി​രു​ന്നു. കു​ടും​ബ​പ​ര​മാ​യ പ​റ​മ്പി​ലാ​ണ്​ മ​ണ്ണു​സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​​ത്. 400 തൊ​ണ്ട്​ ഉ​പ​യോ​ഗി​ച്ച്​ മ​ഴ​ക്കു​ഴി​യി​ൽ വെ​ള്ളം ശേ​ഖ​രി​ച്ച്​ ശ്ര​ദ്ധേ​യ​നാ​യി​രു​ന്നു. സി​ജി ജോ​ർ​ജാ​ണ് ​ഭാ​ര്യ. മാ​ത്യു, റോ​സ്​​മി​ൻ, മെ​റി​ൻ എ​ന്നി​വ​ർ മ​ക്ക​ളാ​ണ്.

മി​ക​ച്ച റെ​സി​ഡ​ൻ​റ്​​സ്​ അ​സോ​സി​യേ​ഷ​നു​ക​ൾ​ക്കു​ള്ള ഒ​ന്നാം സ്​​ഥാ​നം നേ​ടി​യ പ​യ്യ​ന്നൂ​ർ ഹ​രി​ത ഗ്രൂ​പ്​ ഭാ​ര​വാ​ഹി​ക​ൾ കൃ​ഷി​യി​ട​ത്തി​ൽ

മി​ക​ച്ച തേ​നീ​ച്ച​ക​ർ​ഷ​ക​നു​ള്ള അ​വാ​ർ​ഡി​ന്​ പ​യ്യാ​വൂ​രി​ലെ ഷാ​ജു ജോ​സ​ഫാ​ണ്​ അ​ർ​ഹ​നാ​യ​ത്. 25 വ​ർ​ഷ​മാ​യി തേ​നീ​ച്ച വ​ള​ർ​ത്ത​ൽ രം​ഗ​ത്തെ സ​ജീ​വ​സാ​ന്നി​ധ്യ​മാ​ണ്. 28 വ​ർ​ഷം മു​മ്പ്​ ഏ​താ​നും ചെ​റു​പ്പ​ക്കാ​ർ ചേ​ർ​ന്ന് 10 തേ​നീ​ച്ച​പ്പെ​ട്ടി​ക​ൾ വെ​ച്ച് തേ​നീ​ച്ച​വ​ള​ർ​ത്ത​ൽ തു​ട​ങ്ങു​ക​യാ​യി​രു​ന്നു. ആ​രം​ഭ​ഘ​ട്ട​ത്തി​ലു​ണ്ടാ​യി​രു​ന്ന പ്ര​തി​ബ​ന്ധ​ങ്ങ​ളെ അ​തി​ജീ​വി​ച്ച് ഏ​താ​നും വ​ർ​ഷ​ങ്ങ​ൾ​കൊ​ണ്ട് തേ​നീ​ച്ച​ക​ളു​ടെ എ​ണ്ണം 2500ലേ​ക്ക് വ​ള​ർ​ന്നു. പ്ര​തി​വ​ർ​ഷം സ്വ​ന്ത​മാ​യി 30,000 കി​ലോ തേ​ൻ വ​രെ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്നു​ണ്ട്. 4000 മു​ത​ൽ 5000 വ​രെ തേ​നീ​ച്ച​ക​ളെ വി​ഭ​ജി​ച്ച്​ വി​ത​ര​ണം ചെ​യ്യു​ന്നു. പി​ന്നീ​ട് തേ​നീ​ച്ച​വ​ള​ർ​ത്ത​ൽ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നാ​യി സം​സ്ഥാ​ന ഹോ​ർ​ട്ടി​കോ​ർ​പ്പി​െൻറ സ​ഹാ​യ​ത്തോ​ടെ പ​രി​ശീ​ല​ന​കേ​ന്ദ്ര​വും ബീ ​ബ്രീ​ഡി​ങ്​ സെൻറ​റും സ്ഥാ​പി​ക്കു​ക​യും ധാ​രാ​ളം തേ​നീ​ച്ച കോ​ള​നി​ക​ൾ വി​ത​ര​ണം ന​ട​ത്തു​ക​യും ചെ​യ്തു​വ​രു​ന്നു. ക​ർ​ഷ​ക​രു​ടെ തേ​ൻ സം​ഭ​രി​ച്ച് വി​പ​ണ​നം ന​ട​ത്താ​നാ​യി മ​ല​ബാ​ർ ഹ​ണി ആ​ൻ​ഡ്​ ഫു​ഡ്പാ​ർ​ക്ക് എ​ന്ന പേ​രി​ൽ ക​മ്പ​നി രൂ​പ​വ​ത്​​ക​രി​ച്ചു. ഇ​ന്ന് ഈ ​ക​മ്പ​നി സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും കൂ​ടു​ത​ൽ അ​ഗ്​​മാ​ർ​ക്ക് തേ​ൻ വി​പ​ണ​നം ന​ട​ത്തു​ന്ന സ്ഥാ​പ​ന​മാ​ണ്. പ്ര​തി​വ​ർ​ഷം നാ​ലു​ ല​ക്ഷം കി​ലോ തേ​ൻ വ​രെ ക​ർ​ഷ​ക​രി​ൽ​നി​ന്നു സം​ഭ​രി​ക്കു​ന്നു. ശാ​സ്ത്രീ​യ​മാ​യ തേ​നീ​ച്ച​വ​ള​ർ​ത്ത​ൽ എ​ന്ന പു​സ്ത​കം ര​ചി​ച്ചു.

ഇ​ക്ക​ണോ​മി​ക്സി​ൽ ബി​രു​ദ​വും പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും നേ​ടി​യി​ട്ടു​ണ്ട്. ബീ​ന​യാ​ണ് ഭാ​ര്യ. മ​ക്ക​ൾ: ജ​ർ​മ​നി​യി​ൽ ഗ​വേ​ഷ​ണ വി​ദ്യാ​ർ​ഥി മെ​ൽ​വി​ൻ, ഡോ. ​േ​മ​ഘ ഷാ​ജു, മി​ഥി​ല ഷാ​ജു (ബം​ഗ​ളൂ​രു​വി​ൽ ബി.​എ​സ്​​സി ന​ഴ്​​സ്).

മി​ക​ച്ച ​െറ​സി​ഡ​ൻ​റ്​​സ്​ അ​സോ​സി​യേ​ഷ​നു​ള്ള 50,000 രൂ​പ​യു​ടെ ഒ​ന്നാം സ്​​ഥാ​നം തേ​ടി​യെ​ത്തി​യ നി​റ​വി​ലാ​ണ്​ പ​യ്യ​ന്നൂ​ർ ഹ​രി​ത ഗ്രൂ​പ്​​ അം​ഗ​ങ്ങ​ൾ. അ​ഞ്ചു ​െറ​സി​ഡ​ൻ​റ്​​സ്​ അ​സോ​സി​യേ​ഷ​നു​ക​ളു​ടെ കൂ​ട്ടാ​യ്​​മ​യാ​ണി​ത്. പ​യ്യ​ന്നൂ​ർ കൃ​ഷി വ​കു​പ്പി​െൻറ​യും പ​യ്യ​ന്നൂ​ർ ന​ഗ​ര​സ​ഭ​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ്​ പ​ച്ച​ക്ക​റി​കൃ​ഷി ന​ട​ത്തു​ന്ന​ത്.

പ​യ്യ​ന്നൂ​ർ മ​ഹാ​ദേ​വ ഗ്രാ​മ​ത്തി​ലു​ള്ള പ​രേ​ത​നാ​യ ഗോ​വി​ന്ദ​െൻറ ഒ​രേ​ക്ക​റോ​ളം വ​രു​ന്ന ത​രി​ശു​ഭൂ​മി കൃ​ഷി​യോ​ഗ്യ​മാ​ക്കി​യാ​ണ്​ പ​ച്ച​ക്ക​റി​കൃ​ഷി ന​ട​ത്തി​യ​ത്. ത​ക്കാ​ളി, പ​ച്ച​മു​ള​ക്, വ​ഴു​തി​ന, പ​യ​ർ, മ​ത്ത​ൻ, വെ​ള്ള​രി, പ​ട​വ​ലം, പാ​വ​ക്ക, ചീ​ര തു​ട​ങ്ങി 19 ഇ​ന​ങ്ങ​ളാ​ണ്​ ഇ​വ​ർ കൃ​ഷി ചെ​യ്യു​ന്ന​ത്. 2019 ഡി​സം​ബ​ർ 14ന്​ ​സി. കൃ​ഷ്​​ണ​ൻ എം.​എ​ൽ.​എ​യാ​ണ്​ ഇ​വ​രു​ടെ പ​ച്ച​ക്ക​റി​കൃ​ഷി ഉ​ദ്​​ഘാ​ട​നം ചെ​യ്​​ത​ത്. ര​ണ്ടാം വ​ർ​ഷ​ത്തെ പ​ച്ച​ക്ക​റി​കൃ​ഷി പ​ടോ​ളി വ​യ​ലി​ൽ അ​ടു​ത്ത ദി​വ​സ​മാ​ണ്​ തു​ട​ങ്ങി​യ​ത്. ര​ണ്ടാം വ​ർ​ഷം​ത​ന്നെ അ​വാ​ർ​ഡ്​ തേ​ടി​െ​യ​ത്തി​ലെ ആ​ഹ്ലാ​ദ​ത്തി​ലാ​ണ്​ കൂ​ട്ടാ​യ്​​മ​യി​ൽ വ​രു​ന്ന തൊ​ള്ളാ​യി​ര​ത്തോ​ളം അം​ഗ​ങ്ങ​ൾ. പി.​എ​സ്. രാ​മ​നാ​ഥ​ൻ അ​യ്യ​ർ പ്ര​സി​ഡ​ൻ​റും എ. ​വി​ന​യ​കു​മാ​ർ സെ​ക്ര​ട്ട​റി​യു​മാ​യ 15 അം​ഗ എ​ക്​​സി​ക്യൂ​ട്ടി​വ്​ ക​മ്മി​റ്റി​യാ​ണ്​ പ്ര​വ​ർ​ത്ത​ന​ത്തി​ന്​ നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. മി​ക​ച്ച ട്രൈ​ബ​ൽ ക്ല​സ്​​റ്റ​റി​നു​ള്ള ര​ണ്ടാം സ്​​ഥാ​നം ആ​റ​ളം ഫാം ​ബ്ലോ​ക്ക്​ 13​െല ​മാ​തൃ​ക വെ​ജി​റ്റ​ബ്​​ൾ ക്ല​സ്​​റ്റ​റി​നാ​ണ്.

വി​ദ്യാ​ല​യ​ങ്ങ​ളി​ൽ പ​ച്ച​ക്ക​റി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന മി​ക​ച്ച സ്​​ഥാ​പ​ന​മോ​ധാ​വി​ക​ൾ​ക്കു​ള്ള മൂ​ന്നാം സ്​​ഥാ​നം അ​യ്യ​ങ്കു​ന്ന്​ ക​ച്ചേ​രി​ക്ക​ട​വ്​ സെൻറ്​ ജോ​ർ​ജ്​ യു.​പി സ്​​കൂ​ൾ ഹെ​ഡ്​​മി​സ്​​ട്ര​സ്​ പി.​ഡി. റോ​സ​മ്മ​ക്കാ​ണ്. മി​ക​ച്ച ര​ണ്ടാ​മ​ത്തെ കൃ​ഷി അ​സി​സ്​​റ്റ​ൻ​റ്​ ചെ​റു​താ​ഴം കൃ​ഷി​ഭ​വ​നി​ലെ കൃ​ഷി അ​സി​സ്​​റ്റ​ൻ​റ്​ സു​രേ​ശ​ൻ മ​ല​യ​ൻ പോ​യി​ൽ കാ​ന​ക്കാ​ണ്.

Tags:    
News Summary - farmers awards for Kannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.