കണ്ണൂർ: താണയിൽ വൻ അഗ്നിബാധ. ദേശീയപാതക്കരികിൽ ടി.വി.എസ് മോട്ടോഴ്സ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. ഒന്നാംനിലയിലെ ഏഴ് കടമുറികൾ കത്തിയമർന്നു. ഞായറാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. ഗ്രെയ്സ് മോട്ടോഴ്സ് എന്ന സ്ഥാപനത്തിനാണ് ആദ്യം തീപിടിച്ചത്. തുടർന്ന് പൂട്ടിയിട്ടിരുന്ന ഏഴ് കടകളിലേക്ക് തീപടരുകയായിരുന്നു. ഈ കടമുറികളിലൊന്നും സ്ഥാപനങ്ങൾ പ്രവർത്തിച്ചിരുന്നില്ല. കണ്ണൂർ, തലശ്ശേരി, മട്ടന്നൂർ എന്നിവിടങ്ങളിൽനിന്നുള്ള അഗ്നിശമന സേന സ്ഥലത്തെത്തി ഏറെ പ്രയാസപ്പെട്ടാണ് തീയണച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അഗ്നിബാധയെ തുടർന്നുണ്ടായ വൻ പുകപടലം അന്തരീക്ഷത്തിൽ ഏറെ നിലനിന്നത് ഭീതിപടർത്തി. തീപടർന്നത് ഒഴിഞ്ഞ കടകളിലേക്കായതിനാൽ കൂടുതൽ ദുരന്തം ഒഴിവായി. ഏകദേശം 40 ലക്ഷം രൂപയോളം നഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തലെന്ന് അഗ്നിശമനസേന അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.