അഴീക്കലിൽ അപകടത്തില്‍പെട്ട മത്സ്യത്തൊഴിലാളികളെ കോസ്​റ്റല്‍ പൊലീസ് രക്ഷപ്പെടുത്തുന്നു

കടലില്‍ അപകടത്തിൽപെട്ട മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

ക​ണ്ണൂ​ര്‍: അ​ഴീ​ക്ക​ല്‍ ഹാ​ര്‍ബ​റി​ല്‍നി​ന്ന്​ ചൊ​വ്വാ​ഴ്​​ച മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യി അ​പ​ക​ട​ത്തി​ല്‍പെ​ട്ട മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ അ​ഴീ​ക്ക​ല്‍ കോ​സ്​​റ്റ​ല്‍ പൊ​ലീ​സ് ര​ക്ഷ​പ്പെ​ടു​ത്തി ക​ര​യി​ലെ​ത്തി​ച്ചു.

നീ​ര്‍ക്ക​ട​വ് സ്വ​ദേ​ശി​ക​ളു​ടെ ഹ​രി​ന​ന്ദ​നം എ​ന്ന വ​ള്ള​മാ​ണ് ക​ട​ലി​ല്‍ രാ​ത്രി 10.15ന്​ ​എ​ട്ട്​ നോ​ട്ടി​ക്ക​ല്‍ മൈ​ല്‍ അ​ക​ലെ എ​ൻ​ജി​ന്‍ ത​ക​രാ​റാ​യി അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. എ.​എ​സ്.​ഐ ര​വീ​ന്ദ്ര‍െൻറ നേ​തൃ​ത്വ​ത്തി​ല്‍ മ​റൈ​ന്‍ എ​ന്‍ഫോ​ഴ്സ്മെൻറ്​ ബോ​ട്ടി​െൻറ സ​ഹാ​യ​ത്തോ​ടെ, അ​പ​ക​ട​ത്തി​ൽ​പെ​ട്ട വ​ള്ള​ത്തി​െൻറ ജി‌.​പി.‌​എ​സ് ക​ണ്ടെ​ത്തി ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. നാ​ല് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി ഹാ​ര്‍ബ​റി​ലെ​ത്തി​ച്ച് പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ൽ​കി വീ​ടു​ക​ളി​ലേ​ക്ക്​ വി​ട്ട​യ​ച്ചു.

സി.​പി.​ഒ സ​ജേ​ഷ്, കോ​സ്​​റ്റ​ല്‍ വാ​ര്‍ഡ​ന്‍ അ​തു​ല്‍, അ​രു​ണ്‍ നി​ധി​ന്‍, സ്രാ​ങ്ക് സ​ന​ല്‍ കു​മാ​ര്‍ തു​ട​ങ്ങി​യ​വ​രും ര​ക്ഷാ​പ്ര​വ​ര്‍ത്ത​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Fishermen rescued from sea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.