കണ്ണൂർ: നഗരത്തിലൂടെ നടക്കുേമ്പാൾ സൂക്ഷിച്ചാൽ നല്ലത്. ഇല്ലെങ്കിൽ കാല് കുഴിയിലാകുമെന്നുറപ്പ്. പൊട്ടിപൊളിഞ്ഞ സ്ലാബിനുള്ളിൽ പെട്ട് അപകടവും സംഭവിച്ചേക്കാം. ലക്ഷങ്ങൾ ചെലവഴിച്ച് കോർപറേഷെൻറ നേതൃത്വത്തിൽ നടന്ന സൗന്ദര്യവത്കരണത്തിെൻറ ഭാഗമായി പാകിയ ഇൻറർലോക്കടക്കം തകർന്നു.
നഗര മധ്യത്തിൽ മിക്കയിടത്തും നടപ്പാതകളിലെ സ്ലാബുകൾ തകർന്നിരിക്കുകയാണ്. ചിലയിടങ്ങളിൽ തകർന്ന സ്ലാബുകളുടെ അവശിഷ്ടങ്ങൾ കൂമ്പാരമായി കിടക്കുയാണ്. ഇതിലൂടെ നടക്കാൻപോലും പറ്റാത്ത സ്ഥിതിയാണ്. നഗരത്തിലെ മിക്ക റോഡുകളും പി.ഡബ്ല്യു.ഡിയുടെ കീഴിലാണ് വരുന്നതെങ്കിലും സൗന്ദര്യവത്കരണത്തിെൻറ ഭാഗമായി കോർപറേഷെൻറ നേതൃത്വത്തിൽ നടപ്പാതകളിൽ ഇൻറർലോക്ക് പാകിയിരുന്നു. ഇതു മിക്കയിടങ്ങളിലും തകർന്നു.
നഗരത്തിലെ പ്രധാനഭാഗങ്ങളായ താലൂക്ക് ഓഫിസ് പരിസരം, പഴയ സ്റ്റാൻഡ്, ബാങ്ക് റോഡ് എന്നിവിടങ്ങളിലെ നടപ്പാതകളിലെ സ്ലാബുകൾ തകർന്നിരിക്കുകയാണ്. ബാങ്ക് റോഡിൽ സ്ഥിതി രൂക്ഷമാണ്. മിക്കയിടങ്ങളിലും സിമൻറ് സ്ലാബുകൾ തകർന്നതിനാൽ നടക്കാൻ പോലും പറ്റാത്ത സ്ഥിതിയാണ്. മഴക്കാലത്ത് ഓവുചാലുകളിലെ മലിനജലം റോഡിലേക്ക് ഒഴുകുന്നതും പതിവാണ്.
വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും നടപടി സ്വീകരിക്കുമെന്നും കോർപറേഷന് പൊതുമരാമത്ത് സ്ഥിരം സമിതി ചെയർപേഴ്സൻ അഡ്വ. പി. ഇന്ദിര 'മാധ്യമ'ത്തോട് പറഞ്ഞു. ഇതിനായി ഒരുകോടിയുടെ പദ്ധതി ആവിഷ്കരിക്കും. ഡിസംബർ കഴിഞ്ഞാൽ പ്രവൃത്തി ആരംഭിക്കാനുള്ള വിശദ പദ്ധതി തയാറാക്കുമെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.