മട്ടന്നൂര്‍: വന്ദേഭാരത് ദൗത്യത്തിെൻറ ഭാഗമായി 56 പ്രവാസികളുമായി കുവൈത്ത് എയര്‍വേസ് വിമാനം കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിലിറങ്ങിയതിനു പിന്നാലെ 332 യാത്രികരുമായി കൂറ്റന്‍ ബോയിങ് 777 വിമാനവും 153 യാത്രികരുമായി കുവൈത്തില്‍ നിന്നുള്ള ജസീറ വിമാനവും സലാം എയറുമാണ് കണ്ണൂരിലിറങ്ങിയത്.
വ്യാഴാഴ്ച രാവിലെയാണ് നാല് കുട്ടികള്‍ ഉള്‍പ്പെടെയുള്ള 153 യാത്രികരുമായി രണ്ടാമത്തെ വിദേശ വിമാനം ഇവിടെയെത്തിയത്. ബുധനാഴ്ച വൈകീട്ട് 6.12 ന് 12 കുട്ടികള്‍ ഉള്‍പ്പെടെ 332 യാത്രികരുമായാണ് എയര്‍ഇന്ത്യയുടെ വൈഡ്ബോഡി ബോയിങ് 777 വിമാനം കണ്ണൂരിൽ ഇറങ്ങിയിരുന്നത്.
ചൊവ്വാഴ്ച രാത്രി 7.09 ന് ഹൈദരാബാദ് വഴിയെത്തിയ ആദ്യ വിദേശ ചാര്‍ട്ടേഡ് വിമാനം കുവൈത്ത് എയര്‍വേസ് മൂര്ഖന്പറമ്പിലിറങ്ങിയിരുന്നു. ബുധനാഴ്ച ഇറങ്ങിയ എയര്‍ഇന്ത്യയുടെ ബോയിങ് 777 വിമാനം ദമാമില്നിന്നാണ് എത്തിയത്.
വ്യാഴാഴ്ച വൈകീട്ട് റിയാദില്‍നിന്ന് എയര്‍ഇന്ത്യയുടെ വൈഡ്ബോഡി വിമാനവുമെത്തി. വന്ദേഭാരത് മൂന്നാംഘട്ടത്തില്‍ ദുബൈ, മസ്കത്ത്, ദോഹ എന്നിവിടങ്ങളില്‍നിന്നും വിമാനങ്ങള്‍ കണ്ണൂരിലെത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.