കണ്ണൂർ: താൻ ജോലി ചെയ്ത ജ്വല്ലറിയുടെ പേരുപയോഗിച്ച് ഉടമകളറിയാതെ വൻ സ്വർണ നിക്ഷേപ തട്ടിപ്പ് നടത്തിയ അത്താഴക്കുന്നിലെ കോരേമ്പത്ത് ഹൗസിൽ കെ.പി. നൗഷാദിനെ (47) ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റ് ചെയ്തു. തട്ടിപ്പുമായി ബന്ധപ്പെട്ട് പൊലീസിൽ പരാതി എത്തിയതിനുശേഷം ഷാർജയിലേക്ക് കടന്ന നൗഷാദ് അവിടെനിന്നു നാട്ടിലേക്ക് മടങ്ങിയപ്പോൾ ചൊവ്വാഴ്ച രാവിലെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽവെച്ചാണ് അറസ്റ്റിലായത്. പലരിൽ നിന്നായി ഏകദേശം ഒരു കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് ഇയാൾക്കെതിരെയുള്ള കേസ്. നിക്ഷേപകരുടെ കൈയിൽനിന്നും ആഭരണങ്ങളും പണവും വാങ്ങി വഞ്ചിച്ച സംഭവത്തിൽ മുസ്ലിം ലീഗിെൻറ പുഴാതി പ്രസിഡൻറ് കൂടിയായ കെ.പി. നൗഷാദിനെതിരെ കഴിഞ്ഞയാഴ്ചയാണ് ടൗൺ പൊലീസ് കേസെടുത്തത്. സഫ്രീനയാണ് പരാതി നൽകിയത്. പരാതി എത്തിയതോടെ ഷാർജയിലേക്ക് മുങ്ങുകയായിരുന്നു. ഒരു കേസാണ് എടുത്തതെന്നും എട്ട് പരാതി കൂടി ലഭിച്ചിട്ടുണ്ടെന്നും ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി പറഞ്ഞു. ഏകദേശം ഒരു കോടിയോളം രൂപയുടെ തട്ടിപ്പാണ് പ്രാഥമികമായി കണ്ടെത്തിയിട്ടുള്ളത്. പലരിൽനിന്നും തവണ വ്യവസ്ഥയിലാണ് പണം വാങ്ങി തട്ടിപ്പ് നടത്തിയത്.
പണം വാങ്ങുേമ്പാൾ മുദ്രപത്രത്തിൽ എഴുതി നൽകി. ചെക്കും നൽകിയിരുന്നു. എന്നാൽ, ഇതൊക്കെയും സ്വന്തം നിലക്കായിരുന്നു. മുസ്ലിം ലീഗിെൻറ ഭാരവാഹി എന്ന നിലയിൽ ജനങ്ങൾക്കിടയിലുള്ള സ്വീകാര്യതയും തട്ടിപ്പിന് സഹായകമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.