ധർമടം: റെയിൽവേ സ്റ്റേഷനുകളിലും വായനശാലയിലും പാർട്ടി ഓഫിസുകളിലും മാറി മാറി അന്തിയുറങ്ങിയിരുന്ന വയോധികക്ക് പിറന്ന നാട്ടിൽ സ്വന്തമായി വീടായി. ജീവിതയാത്രക്കിടയിൽ ബന്ധുക്കളിൽ നിന്നും അകന്ന് തനിച്ചായ അണ്ടലൂർ തെക്കുംഭാഗത്തെ ചെറുവാരി സതിക്കാണ് ധർമടം ലയൺസ് ക്ലബും ബ്രണ്ണൻ കോളജ് റിട്ട. ടീച്ചേഴ്സ് ഫോറവും നാട്ടുകാരും ചേർന്ന് പുതിയ ഒറ്റമുറി വീട് നിർമിച്ചു നൽകിയത്.
ധർമടം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പൊലപ്പാടി രമേശൻ സതിക്ക് വീടിെൻറ താക്കോൽ കൈമാറി. വീട്ടിലേക്കാവശ്യമായ വെള്ളവും വൈദ്യുതിയും ഉറപ്പാക്കിയിട്ടുണ്ട്.
അടുത്ത ബന്ധുക്കളായി ആരുമില്ലാത്ത 75കാരിയുടെ ജീവിത പ്രയാസങ്ങൾ കണ്ടറിഞ്ഞ് പൊതുപ്രവർത്തകനായ മേജർ പി. ഗോവിന്ദനാണ് സതിക്ക് ഇടിഞ്ഞുപൊളിയാറായ കൂരക്ക് പകരം വീട് പണിത് നൽകാൻ മുൻകൈയെടുത്തത്. ഇദ്ദേഹത്തിെൻറ സാന്നിധ്യത്തിലാണ് താക്കോൽ കൈമാറിയത്. വാർഡ് പ്രതിനിധിയും പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ എം.പി. മോഹനൻ, എൻ.കെ. രവി, പ്രഫ.വി. രവീന്ദ്രൻ, പി.പി. സുധേഷ്, പ്രദീപ് പ്രതിഭ, എ.പി. വിജേഷ്, ടി.എം. ദിലീപ് കുമാർ, കെ.കെ. രമേഷ്, എ. രവീന്ദ്രൻ, പി. ശ്രീജ തുടങ്ങിയവർ സന്നിഹിതരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.