വീരാജ്പേട്ട: കർണാടകയിൽ ചിക്കമഗളൂരു കഴിച്ചാൽ കൂടുതൽ ഹോം സ്േറ്റകൾ ഉള്ള കുടകിൽ ഹോം സ്റ്റേ വ്യവസായം പ്രതിസന്ധിയിൽ. ആയിരത്തിലധികം ഹോംസ്റ്റേകളിൽ 300 എണ്ണത്തിന് മാത്രമേ അനുമതിപത്രവും പഞ്ചായത്ത് ലൈസൻസുകളുമുള്ളൂ. മിക്ക ഹോംസ്റ്റേകളും പഞ്ചായത്തിലും ടൂറിസം വകുപ്പുകളിലും അപേക്ഷ നൽകി അനുമതിക്കുവേണ്ടി കാത്തിരിക്കുകയണ്. എന്നാൽ, ഇവ ലൈസൻസിന് കാത്തിരിക്കാതെ ഓൺലൈൻ വഴിയും ഏജൻസികൾ വഴിയും ബുക്കിങ് എടുത്തുകൊണ്ടിരിക്കുകയാണെന്ന് പറയുന്നു.
ജില്ല ഭരണകൂടം ഇത്തരത്തിൽ പ്രവർത്തിക്കുന്ന ഹോംസ്റ്റേകളുടെ വിവരങ്ങൾ ശേഖരിക്കാൻ തഹസിൽദാർമാരുടെ നേതൃത്വത്തിൽ സംഘത്തെ നിയമിച്ചു. റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുമെന്ന് ജില്ല കലക്ടർ ആനീസ് കൺമണി ജോയ് അറിയിച്ചു.
മാർച്ച് മുതൽ ഒക്ടോബർ വരെ ഹോംസ്റ്റേകൾ അടച്ചിടുകയായിരുന്നു. കഴിഞ്ഞമാസം മുതൽ ഹോംസ്റ്റേകൾ തുറന്ന് പ്രവർത്തിക്കാൻ തുടങ്ങിയതിന് ശേഷമാണ് ജില്ല ഭരണകൂടം നടപടിക്ക് ഒരുങ്ങുന്നത്. ഇക്കാര്യത്തിൽ കടുത്ത നടപടി വേണ്ടിവരുമെന്ന് ടൂറിസം അസി. ഡയറക്ടർ എം. രാഘവേന്ദ്രയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.