കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിന് 'പോയൻറ് ഓഫ് കോൾ' പദവി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കിയാൽ ചീഫ് ഓപറേറ്റിങ് ഓഫിസർ എം. സുഭാഷ്. കണ്ണൂർ െഡവലപ്മെൻറ് ഫോറവും നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്സും സംഘടിപ്പിച്ച 'കണ്ണൂർ വിമാനത്താവളം: സാധ്യതകളും പ്രതീക്ഷകളും' ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദേശ വിമാനങ്ങൾക്ക് സർവിസ് നടത്താൻ സാഹചര്യമൊരുങ്ങുന്ന പോയൻറ് ഓഫ് കോൾ പദവി കണ്ണൂരിന് ദീർഘകാലത്തേക്ക് നിഷേധിക്കാൻ ആർക്കും കഴിയില്ല. യാത്രക്കാരും പശ്ചാത്തല സൗകര്യവും ഇവിടെയുണ്ട്. വിമാനത്താവള വികസനത്തിന് വ്യവസായ ലോകവും ജനങ്ങളും നൽകുന്ന പിന്തുണകൂടി ചേരുമ്പോൾ കണ്ണൂരിനെ ആർക്കും അവഗണിക്കാനാവില്ല. കൂടുതൽ വിമാനക്കമ്പനികളെ ഇവിടേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. കാർഗോ കോംപ്ലക്സ് പ്രവർത്തനം തുടങ്ങി. അത് കൂടുതൽ വിപുലീകരിക്കും.
കണ്ണൂരിൽ നിന്ന് ഹജ്ജ് വിമാനം സാധ്യമാക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. ഹജ്ജ് വിമാനം യാഥാർഥ്യമാക്കാൻ സർക്കാറിൽ കൂടുതൽ സമ്മർദം ഉണ്ടാകേണ്ടത്. കിയാലിെൻറ ഭൂമി ഉപയോഗപ്പെടുത്തി വൻകിട പദ്ധതികളും പരിഗണനയിലുണ്ടെന്നും അദ്ദേഹം തുടർന്നു.പരിപാടിയിൽ നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്സ് പ്രസിഡൻറ് ഡോ. ജോസഫ് ബെനവൻ അധ്യക്ഷത വഹിച്ചു.
കെ.ഡി.എഫ് കോ ചെയർമാൻ സി. ജയചന്ദ്രൻ, ദിശ ജനറൽ സെക്രട്ടറി മധുകുമാർ, ചേംബർ സെക്രട്ടറി ഹനീഷ് കെ. വാണിയങ്കണ്ടി, കെ.വി. ദിവാകരൻ, വിനോദ് നാരായണൻ, കെ.പി. രവീന്ദ്രൻ, ടി.പി. നാരായണൻ, മൂസ ഷിഫ, വിപിൻ, വി.പി. സന്തോഷ് കുമാർ, സുജിത്ത് കുമാർ എന്നിവർ സംസാരിച്ചു.
പ്രസ് ക്ലബ് പ്രസിഡൻറ് എ.കെ. ഹാരിസ് സ്വാഗതവും ചേംബർ ഓഫ് കോമേഴ്സ് ഡയറക്ടർ സഞ്ജയ് ആറാട്ട് പൂവാടൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.