കണ്ണൂർ: മാസ്ക്കില്ലെങ്കിൽ ഇനി ഒാേട്ടാറിക്ഷകളിലും പ്രവേശനമില്ല. ഇതിനായി 'നോ മാസ്ക് നോ എന്‍ട്രി' കോവിഡ് ബോധവത്കരണ കാമ്പയിെൻറ ഭാഗമായി പൊതുവാഹനങ്ങളില്‍ പോസ്റ്ററുകള്‍ പതിപ്പിക്കുന്നതിന് തുടക്കമായി. മോട്ടോര്‍ വാഹന വകുപ്പിെൻറ നേതൃത്വത്തില്‍ നടന്ന പരിപാടി ആര്‍.ടി.ഒ ഇ.എസ്. ഉണ്ണികൃഷ്ണന്‍ കണ്ണൂർ നഗരത്തിൽ ഉദ്ഘാടനം ചെയ്തു.
ഓട്ടോറിക്ഷകളിലാണ് ആര്‍.ടി.ഒയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ പോസ്റ്റര്‍ പതിപ്പിച്ചത്. ബസുകളിലും പോസ്റ്റര്‍ പതിപ്പിക്കും. വാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ മാസ്‌ക് ശരിയായ രീതിയില്‍ ധരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തതിനാവശ്യമായ ബോധവത്കരണവും നല്‍കുന്നുണ്ട്. പൊതുജനങ്ങള്‍ക്കായി മാസ്‌കും ആര്‍.ടി.ഒ വിതരണം ചെയ്തു.
ഇതിന് പുറമെ ജില്ലയിലെ ഓഫിസുകളിലും എല്ലാ വാണിജ്യ, വ്യാപാര സ്ഥാപനങ്ങളിലും കോവിഡ് ബോധവത്കരണ ബോര്‍ഡുകള്‍ സ്ഥാപിക്കും. കച്ചവട സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍, മറ്റ് വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. തദ്ദേശ സ്ഥാപനങ്ങള്‍, കുടുംബശ്രീ, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തില്‍ ജില്ലയിലെ മുഴുവന്‍ വീടുകളിലും കാമ്പയിന്‍ നടത്തുന്നുണ്ട്.
എന്‍ഫോഴ്‌സ്‌മെൻറ് ആർ.ടി.ഒ ഒ. പ്രമോദ്, എം.വി.ഐമാരായ സി.പി. വത്സരാജന്‍, പി.ടി. പത്മലാല്‍, കിയ മോട്ടോര്‍സ് പ്രതിനിധികളായ സന്ദീപ്, രാഹുല്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.