ഇരിക്കൂർ: പെരുമണ്ണിലെ എ.സി.എം എസ്റ്റേറ്റ് കെട്ടിടത്തിൽ സൂക്ഷിച്ചിരുന്ന 300 റബർഷീറ്റുകളും നാലര ചാക്ക് ഒട്ടു പാലും കഴിഞ്ഞ ദിവസം മോഷണം പോയി. കെട്ടിടത്തിെൻറ പൂട്ടും വാതിലും തകർത്ത ശേഷമാണ് മോഷണം നടത്തിയത് ഇരിട്ടിയിലെ സി.സി. ഇബ്രാഹിം ഹാജിയുടെ ഉടമസ്ഥതയിലുള്ള സാധനങ്ങളാണ് മോഷ്ടിക്കപ്പെട്ടത്. 75,000 രൂപ വിലവരുന്ന സാധനങ്ങൾ പോയതായി എസ്റ്റേറ്റ് ഉടമ ഇരിക്കൂർ പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു.
പരിസരത്തെ സെഞ്ചുറി എസ്റ്റേറ്റിലെ പള്ളിപ്പാത്ത് ഇബ്രാഹീമിെൻറ ഉടമസ്ഥതയിലുള്ള റബർഷീറ്റ് ഗോഡൗണിെൻറ പൂട്ടും വാതിലും മോഷ്ടാക്കൾ തകർത്ത് ഉള്ളിൽ കടന്നെങ്കിലും ജോലിക്കാരെല്ലാം കോവിഡ് പിടിപെട്ട് ക്വാറൻറീനിലായതിനാൽ സാധനങ്ങൾ ഒന്നും കിട്ടിയില്ല. എ.സി.എം എസ്റ്റേറ്റും സെഞ്ചുറി എസ്റ്റേറ്റും ഇരിട്ടി തളിപ്പറമ്പ് സംസ്ഥാന പാതയുടെ ഓരത്താണ് സ്ഥിതിചെയ്യുന്നത്. ഈ മേഖലയിൽ ആൾ പാർപ്പില്ലാത്തതിനാൽ മോഷ്ടാക്കൾക്ക് ഏറെ സൗകര്യമാണ്.
കഴിഞ്ഞ കാലങ്ങളിൽ പലപ്പോഴായി നിരവധി തവണ കിൻറൽ കണക്കിന് റബർ ഷീറ്റുകളും റബർ പാൽചാക്കുകളും ഇവിടെനിന്നും മോഷണം നടത്തിയതായി എസ്റ്റേറ്റ് ഉടമകൾ പറഞ്ഞു. പൊലീസിൽ പലപ്പോഴായി പരാതി നൽകിയിട്ട് ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും ഇവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.