ബാഗിൽ യുവതിയുടെ മൃതദേഹം: ഇന്നോവ കേന്ദ്രീകരിച്ചും അന്വേഷണം

ഇ​രി​ട്ടി: മാ​ക്കൂ​ട്ടം ചു​ര​ത്തി​ലെ വ​ന​ത്തി​നു​ള്ളി​ൽ ട്രോ​ളി​ബാ​ഗി​ൽ യു​വ​തി​യു​ടെ അ​ഴു​കി​യ മൃതദേഹം ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ക​ർ​ണാ​ട​ക പൊ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. അ​ന്വേ​ഷ​ണം കേ​ര​ള​ത്തി​ലേ​ക്കും വ്യാ​പി​പ്പി​ച്ച​തി​ന് പി​ന്നാ​ലെ ക​ർ​ണാ​ട​ക​​ത്തി​ലും അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കു​ന്ന​തി​നാ​യി ക​ഴി​ഞ്ഞ ദി​വ​സം മ​ടി​ക്കേ​രി ജി​ല്ല ക്രൈം​ബ്രാ​ഞ്ചി​നും അ​ന്വേ​ഷ​ണ ചു​മ​ത​ല ന​ൽ​കി​യി​രു​ന്നു.

വീ​രാ​ജ് പേ​ട്ട സി.​ഐ ശി​വ​രു​ദ്ര, എ​സ്.​ഐ മ​ഞ്ജു​നാ​ഥ്, എ.​എ​സ്.​ഐ സോ​മ​ണ്ണ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ രൂ​പ​വ​ത്ക​രി​ച്ച പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു പു​റ​മെ​യാ​ണ് ക്രൈം​ബ്രാ​ഞ്ച് സം​ഘ​ത്തെ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി അ​ന്വേ​ഷ​ണ സം​ഘം വി​പു​ലീ​ക​രി​ച്ച​ത്. ഈ ​സം​ഘ​ത്തി​ന്റെ സം​യു​ക്ത നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യ​ത്.

ക​ണ്ണ​വ​ത്തുനി​ന്നും കാ​ണാ​താ​യ യു​വ​തി​യു​ടെ അ​മ്മ​യു​ടെ മൊ​ഴി ക​ഴി​ഞ്ഞ ദി​വ​സം ക​ർ​ണാ​ട​ക​ പൊ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​ത് അ​ന്വേ​ഷ​ണ സം​ഘം പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്.​ഇ​തി​നി​ടെ മാ​ക്കൂ​ട്ടം ചു​രം പാ​ത​വ​ഴി ക​ട​ന്നു പോ​യ ഒ​രു ഇ​ന്നോ​വ കേ​ന്ദ്രീ​ക​രി​ച്ചും പൊ​ലീ​സ് അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. യു​വ​തി​യു​ടെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി മൂ​ന്നാ​ഴ്ച്ക്ക​ടെ ഗോ​ണി​ക്കു​പ്പ മു​ത​ൽ പെ​രു​മ്പാ​ടി ചെ​ക്ക് പോ​സ്റ്റ് വ​ഴി​ക​ട​ന്നു പോ​യ വാ​ഹ​ന​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​തി​നാ​യി മാ​ക്കൂ​ട്ടം ചെ​ക്ക് പോ​സ്റ്റ് വ​രെ​യു​ള്ള നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ അ​ന്വേ​ഷ​ണ സം​ഘം പ​രി​ശോ​ധി​ച്ചി​രു​ന്നു.

ഈ ​പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യ വാ​ഹ​ന ഉ​ട​മ​ക​ളെ ക​ണ്ടെ​ത്താ​നാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇ​തു വ​ഴി ക​ട​ന്നു പോ​യ ഒ​രു ഇ​ന്നോ​വയുടെ ന​മ്പ​ർ വ്യാ​ജ​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് ഇ​ന്നോ​വ കേ​ന്ദ്രീ​ക​രി​ച്ചും പ്ര​ത്യേ​ക അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി​യ​ത്.​

ഈ വാ​ഹ​ന​ത്തി​ന്റെ ന​മ്പ​ർ പ​രി​ശോ​ധി​ച്ച​പ്പോ​ൾ ഇ​രി​ട്ടി മേ​ഖ​ല​യി​ലെ ഒ​രു ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ന്റെ ന​മ്പ​ർ ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​ന്നോ​വ ക​ട​ന്നു പോ​യ​തെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി​യ​ത്.​ഇ​തേ തു​ട​ർ​ന്നാ​ണ് ഇ​ന്നോ​വ​യെ പി​ന്തു​ട​രാ​ൻ അ​ന്വേ​ഷ​ണ സം​ഘം തീ​രു​മാ​നി​ച്ച​ത്.

എ​ന്തു കാ​ര​ണ​ത്താ​ലാ​ണ് വ്യാ​ജ ന​മ്പ​ർ ഉ​പ​യോ​ഗി​ച്ച് ചു​രം പാ​ത​വ​ഴി ഈ ​വാ​ഹ​നം ക​ട​ന്നു പോ​യ​തെ​ന്നും യു​വ​തി​യു​ടെ കൊ​ല​പാ​ത​ക​വു​മാ​യി ഈ ​വാ​ഹ​ന​ത്തി​നും വാ​ഹ​ന​മു​പ​യോ​ഗി​ച്ച​വ​ർ​ക്കും ബ​ന്ധ​മു​ണ്ടോ എ​ന്നും സ്ഥി​രീ​ക​രി​ക്കേ​ണ്ട​തു​ണ്ടെ​ന്നും ക​ർ​ണാ​ട​ക പൊ​ലീ​സ് സം​ഘം പ​റ​ഞ്ഞു. ഇ​രി​ട്ടി മേ​ഖ​ല​യി​ലെ ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ന്റെ ന​മ്പ​ർ ഉ​പ​യോ​ഗി​ച്ച് ഇ​ന്നോ​വ ക​ർ​ണാ​ട​ക​യി​ലേ​ക്കു വ​ന്ന​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ പെ​രു​മ്പാ​ടി ചെ​ക്ക് പോ​സ്റ്റ് മു​ത​ൽ കൂ​ട്ടു​പു​ഴ, വ​ള്ളി​ത്തോ​ട് വ​രെ​യു​ള്ള സി.​സി.​ടി.​വി കാ​മ​റ​ക​ളും ഇ​ന്ന​ലെ മു​ത​ൽ അ​ന്വേ​ഷ​ണ സം​ഘം പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു.

മാ​ക്കൂ​ട്ടം ചെ​ക്ക് പോ​സ്റ്റി​ലെ​യും കൂ​ട്ടു​പു​ഴ, കി​ളി​യ​ന്ത​റ ചെ​ക്ക് പോ​സ്റ്റ് വ​ഴി ക​ട​ന്നു പോ​യ വാ​ഹ​ന​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ളും അ​ന്വേ​ഷ​ണ സം​ഘം ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. ക​ണ്ണ​വ​ത്തു​നി​ന്നും കാ​ണാ​താ​യ യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ൾ വീ​രാ​ജ്പേ​ട്ട​യി​ലെ​ത്തി കൊ​ല്ല​പ്പെ​ട്ട യു​വ​തി​യു​ടെ മൃ​ത​ദേ​ഹം തി​രി​ച്ച​റി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലും വ​സ്ത്ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ തി​രി​ച്ച​റി​യാ​ത്ത​തി​നാ​ലും ക​ണ്ണ​വ​ത്തെ യു​വ​തി​യു​ടെ മൃ​ത​ദേ​ഹ​മാ​ണെ​ന്ന സം​ശ​യം പൊ​ലീ​സും ബ​ന്ധു​ക്ക​ളും ഉ​പേ​ക്ഷി​ച്ചി​രു​ന്നു. എ​ന്നാ​ൽ വാ​ഹ​നം സം​ബ​ന്ധി​ച്ച് പു​തി​യ സം​ഭ​വ​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പൊ​ലീ​സ് ആ ​സാ​ധ്യ​ത​യും പു​തി​യ അ​ന്വേ​ഷ​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്.

ഇ​തി​നു പു​റ​മെ ഒ​രു മാ​സ​ത്തി​നി​ട​യി​ൽ കാ​ണാ​താ​യ യു​വ​തി​ക​ളു​ടെ വി​വ​ര​ങ്ങ​ളും പൊ​ലീ​സ് ശേ​ഖ​രി​ച്ചു വ​രി​ക​യാ​ണ്.​മാ​ക്കൂ​ട്ടം - ചു​രം പാ​ത​യി​ൽ യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ട്രോ​ളി ബാ​ഗി​ൽ ക​ണ്ടെ​ത്തി​യി​ട്ട് എ​ട്ടു​ദി​വ​സം പി​ന്നി​ട്ടു.

മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം മ​ടി​ക്കേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ ത​ന്നെ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. യു​വ​തി​യു​ടെ മൃ​ത​ദേ​ഹം മാ​ക്കൂ​ട്ടം ചു​രം പാ​ത​യി​ൽ ക​ണ്ട സാ​ഹ​ച​ര്യ​ത്തി​ൽ ഭീ​തി​യോ​ടെ​യാ​ണ് യാ​ത്ര​ക്കാ​ർ ഇ​തു​വ​ഴി ക​ട​ന്നു​പോ​വു​ന്ന​ത്.

Tags:    
News Summary - Woman's body in bag: Investigate also centered on Innova

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.