ഇരിട്ടി: നഗരസഭ നടത്തുന്ന ഹരിതവത്കരണ പ്രവർത്തനങ്ങൾക്കും പ്ലാസ്റ്റിക് നിർമാർജനത്തിനും പിന്തുണയുമായി ഇരിട്ടി ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റും.
പ്ലാസ്റ്റിക് ബാഗുകൾക്ക് പകരം ചണനാരുകൊണ്ട് നിർമിച്ച ബാഗുകളാണ് എൻ.എസ്.എസ് യൂനിറ്റിന്റെ നേതൃത്വത്തിൽ വിദ്യാർഥികളായ വളന്റിയർമാർ നിർമിച്ചു നൽകുന്നത്. ചണ നാരു കൊണ്ട് നിർമിക്കുന്ന ബാഗുകൾ പുതുവത്സരദിനത്തിൽ നഗരസഭ പരിധിയിലെ എല്ലാ ഓഫിസുകളിലും എത്തിക്കും. നഗരസഭ ഓഫിസിലേക്ക് നൽകുന്ന ബാഗുകളുടെ വിതരണോദ്ഘാടനം ചെയർപേഴ്സൻ കെ. ശ്രീലത നിർവഹിച്ചു.
വാർഡ് കൗൺസിലർ പി.പി. ജയലക്ഷ്മി അധ്യക്ഷതവഹിച്ചു. പ്രിൻസിപ്പൽ കെ.വി. സുജേഷ് ബാബു, എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ പി. സിബി, പി.ടി.എ പ്രസിഡന്റ് ആർ.കെ. ഷൈജൂ, ഹരിത മിഷൻ റിസോഴ്സ് പേഴ്സൻ ജയപ്രകാശൻ പന്തക്കൽ, ക്ലീൻ സിറ്റി മാനേജൻ കെ.വി. രാജീവൻ, അധ്യാപകരായ കെ.ജെ. ബിൻസി, ബെൻസിരാജ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.